
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കരടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് സ്ഥിര ശല്യമായിരുന്ന കരടിയെ പുതൂർ കുളപ്പടിക ഊരിന് സമീപം ഇന്നലെ വൈകിട്ടാണ് കണ്ടത്. ഇരുകാലിനും പരിക്കേറ്റ കരടിയെ വനംവകുപ്പിന്റെ അഗളി, പുതൂർ ആർആർടി ടീമുകൾ ചേർന്ന് കൂടുവെച്ച് പിടികൂടി. ആനയുടെ ചവിട്ടേറ്റാണ് പരിക്കേറ്റതെന്നാണ് വനംവകുപ്പ് നിഗമനം. കരടിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]