
വെള്ളമുണ്ട: വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ. വെള്ളമുണ്ട മംഗലശ്ശേരി ചാലഞ്ചേരി വീട്ടിൽ അസീസ് (49)നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. 1993 ൽ യുവതിയുടെ പരാതി പ്രകാരം കേസ് രെജിസ്റ്റർ ചെയ്തതറിഞ്ഞ് വിദേശത്തേക്ക് മുങ്ങി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
നാട്ടിലേക്ക് വരുന്ന വഴി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ് ഇയാൾ വലയിലാകുന്നത്. വെള്ളമുണ്ട എസ് എച്ച് ഓ ടി കെ മിനിമോളിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് നിസാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കൊടുങ്ങല്ലൂരിൽ അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]