
.news-body p a {width: auto;float: none;} ലാഹോർ: 2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയ – ഇംഗ്ലണ്ട് മത്സരത്തിന് മുന്നോടിയായി പ്ലേ ചെയ്തത് ഇന്ത്യൻ ദേശീയഗാനം. പാകിസ്ഥാനിലെ ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മത്സരത്തിന് മുൻപ് ഇരുടീമുകളുടെയും ദേശീയ ഗാനം കേൾപ്പിക്കാറുണ്ട്. ഇതിനിടെയാണ് അബദ്ധം സംഭവിച്ചത്.
സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഓസ്ട്രേലിയൻ ദേശീയ ഗാനത്തിന് പകരമായാണ് പാക് ക്രിക്കറ്റ് അസോസിയേഷൻ ഇന്ത്യൻ ദേശീയഗാനം സ്റ്റേഡിയത്തിൽ പ്ലേ ചെയ്തത്.
ഇംഗ്ലണ്ടിന്റെ ദേശീയ ഗാനം അവസാനിച്ചതിന് ശേഷം ഓസ്ട്രേലിയയുടെ ദേശീയ ഗാനമായിരുന്നു പ്ലേ ചെയേണ്ടിയിരുന്നത്. എന്നാൽ പ്ലേ ആകുന്നത് ഇന്ത്യൻ ദേശീയ ഗാനമാണ്.
പിഴവ് മനസിലാക്കിയ ഉടൻ തന്നെ അധികൃതർ ഗാനം ഓഫ് ചെയ്യുന്നുണ്ട്. പക്ഷേ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വിനയാകുന്നത്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ടൂണമെന്റിൽ ഇന്ത്യ പാകിസ്ഥാനിൽ കളിക്കുന്നില്ലെന്ന് ഇരിക്കെയാണ് രണ്ട് സെക്കന്റ് നീണ്ട
ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങിയത്. ഗാനം പ്ലേ ആയി ഓഫ് ആയതിന് പിന്നാലെ സ്റ്റേഡിയത്തിൽ ഇരിക്കുന്നവർ ആർത്ത് വിളിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
BIG BLUNDER IN PAKISTAN!
They played India’s anthem instead of playing Australia’s anthem 😂#ENGvsAUS#ChampionsTrophy2025 pic.twitter.com/GIWX1aKzwO
— Rishi Agrawal (@RishiAgrawal_) February 22, 2025
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]