
സിനിമാമേഖലയിൽ വേതനത്തിന്റെ കാര്യത്തിൽ നേരിടുന്ന അസമത്വത്തേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ്നടി ഭൂമി പഡ്നേക്കർ. സിനിമയിൽ മാത്രമല്ല സര്‍വത്ര മേഖലയിലും ഈ പ്രശ്നം നേരിടുന്നുണ്ടെന്നും ഭൂമി പറഞ്ഞു. ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിലാണ് ഭൂമി ഇതേക്കുറിച്ച് പങ്കുവെച്ചത്.
ഏതൊരു വലിയ സ്ഥാപനത്തിന്റെയും ഉന്നതസ്ഥാനത്തിരിക്കുന്ന സ്ത്രീയുടെ ശമ്പളം നോക്കുകയാണെങ്കില്‍ അത് കുറവായിരിക്കും. എല്ലാ മേഖലകളിലും ഈ പ്രശ്നം നേരിടുന്നുണ്ട്. നടന്മാരാണ് സിനിമയില്‍ ബിസിനസ് നടപ്പാക്കുന്നതെന്ന് പറയും. എന്നാല്‍ എന്നേക്കാളും താഴെ മാര്‍ക്കറ്റുള്ള നടന്മാര്ക്ക് എന്നെക്കാള്‍ വേതനം നല്കിയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്- ഭൂമി വ്യക്തമാക്കി.
അതേസമയം തുല്യതയില്‍ വിശ്വസിക്കുന്ന നിരവധി നിര്‍മാതാക്കൾ ഇപ്പോൾ മുന്നോട്ടുവരുന്നുണ്ടെന്നും ഭൂമി പറഞ്ഞു.
മേരേ ഹസ്ബന്റ് കാ ബീവിയാണ് ഭൂമിയുടെ ഏറ്റവും പുതിയ ചിത്രം.അര്ജുന് കപൂര്‍, രാകുല്‍ പ്രീത് സെന്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. എന്നാല്‍ ഈ കോമഡി ത്രില്ലറിന് തിയേറ്ററുകളില്‍ തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]