
കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോഡിലെ കുഴിയിൽ തട്ടിവീണ് വിദേശ വനിതയ്ക്ക് പരിക്ക്. അമേരിക്കയിൽ നിന്നെത്തിയ 55കാരിയായ ഓർലിനാണ് പരിക്കേറ്റത്. ഓർലിന്റെ തലക്കാണ് പരിക്ക് പറ്റിയത്. ഫോർട്ട് കൊച്ചി കടപ്പുറത്തേക്കുള്ള പ്രവേശനകവാടത്തിന്റെ അടുത്തായുള്ള കുഴിയിൽ തട്ടിയാണ് വീണത്. ഉടൻ തന്നെ ഓർലിയെ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചുവെന്നാണ് വിവരം.