
മലപ്പുറം: സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് നിർത്താതെ പോയ കെഎസ്ആർടിസി ബസ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ – കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കസ്റ്റഡിയിലെടുത്തത്. ആലുവ ഡിപ്പോയിലെത്തിയാണ് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി പത്തിന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. കുറ്റിപ്പുറം – തൃശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാള്‍ കണ്ണഞ്ചിറ ഇറക്കത്തില്‍ വച്ചാണ് കുഞ്ഞാലി (70) എന്നയാളെ ബസ് ഇടിച്ചിട്ടത്. കുഞ്ഞാലി സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ച ശേഷം ബസ് നിര്‍ത്താതെ പോയി. സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്ത് ആണ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ കുഞ്ഞാലിയെ ഇടിച്ചിട്ട ബസ് കണ്ടെത്തി. പരിക്കേറ്റ കുഞ്ഞാലി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരവസ്ഥയില്‍ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]