
റിയാദ്: ഈ വര്‍ഷം അവസാനത്തോടെ റിയാദ് എയര്‍ പറക്കാനൊരുങ്ങുന്നു. 2025 അവസാനത്തോടെ റിയാദ് എയര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റിയാദ് എയര്‍ സിഇഒ ടോണി ഡൗഗ്ലസ് സ്ഥിരീകരിച്ചു. സൗദിക്ക് അകത്തും പുറത്തും യാത്രക്കാരെ സ്വാഗതം ചെയ്യാൻ എയര്‍ലൈന്‍ സന്നദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് ഡൗഗ്ലസ് ഇക്കാര്യം വിശദമാക്കിയത്. അതേസമയം റിയാദ് എയറിന്റെ ഉദ്ഘാടന സർവീസ് എങ്ങോട്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. 2030നകം മിഡിൽ ഈസ്റ്റിലെയും 6 ഭൂഖണ്ഡങ്ങളിലെയും 100 രാജ്യാന്തര നഗരങ്ങളിൽ സർവീസ് നടത്തുകയാണ് ലക്ഷ്യമെന്നും ഡൗഗ്ലസ് പറഞ്ഞു. 72 ബോയിങ് 787 എസ്, 60 എയർബസ് എ32നിയോസ് എന്നിവ ഉൾപ്പെടെ 132 വിമാനങ്ങൾക്കാണ് കഴിഞ്ഞ വർഷം ഓർഡർ നൽകിയത്. രാജ്യത്തേക്കുള്ള കണക്ടിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുകയാണ് എയർലൈനിന്റെ ലക്ഷ്യങ്ങളിലൊന്ന്.
Read Also – യുഎഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]