
ശാന്തനായ കഥാപാത്രങ്ങളിലും കോമഡി റോളുകളിലും തിളങ്ങിയശേഷം മലയാളത്തിന്റെ ആക്ഷൻ ഹീറോയെന്ന പേരുകൂടി നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ സിനിമാഭിനയത്തിലെ തന്റെ ചില ഡിമാൻഡുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്ന തന്റെ നിലപാടിൽ മാറ്റം വരില്ലെന്നാണ് നടൻ വ്യക്തമാക്കിരിക്കുന്നത്. രണ്ടുപേർ തമ്മിലെ പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നും താരം പറയുന്നു.
‘എല്ലാ സിനിമകളിലും നോ കിസിംഗ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ. എന്റെ സമപ്രായക്കാരായ അഭിനേതാക്കൾ ഇത്തരം സീനുകൾ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ അഭിനയിക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ രണ്ടുപേർ തമ്മിലെ പ്രണയവും അടുപ്പവും കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതിന് കിസിംഗ് സീൻ വേണമെന്നില്ല.
എല്ലാ വിഭാഗം പ്രേക്ഷകർക്കും കാണാനാകുന്ന സിനിമയാകണം എന്റേതെന്ന് ആഗ്രഹമുണ്ട്. സിനിമയിലെ സംഘട്ടനരംഗങ്ങളിൽ ആരെയെങ്കിലും നേരിട്ട് അടിക്കാതെ തന്നെ അത്തരത്തിൽ പ്രേക്ഷകനെ തോന്നിപ്പിക്കാൻ കഴിയുന്നില്ലേ? ഇതേകാര്യം റൊമാന്റിക് സീനുകളിലും ആവാമല്ലോ? ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ്. മറ്റുള്ളവർ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ്. അതിൽ ഞാൻ അഭിപ്രായം പറയേണ്ട കാര്യമില്ല’- ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]