
.news-body p a {width: auto;float: none;}
കൊച്ചി: കേരളത്തിൽ നിക്ഷേപകർ എത്തണമെങ്കിൽ കൃത്യമായ മാർക്കറ്റിംഗ് ഉണ്ടാകേണ്ടതുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കേരളം ആതിഥ്യമരുളുന്ന ഇൻവെസ്റ്റ് ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകുന്നതും, മാർക്കറ്റിംഗ് നേരിട്ട് നടത്തുന്നതും മുഖ്യമന്ത്രിമാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
” നിക്ഷേപ സംഗമങ്ങൾ പല സംസ്ഥാനങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. മദ്ധ്യപ്രദേശിന്റെത് ഉടൻ വരികയാണ്. കഴിഞ്ഞ ദാവോസ് ഇൻവെസ്റ്റ് മീറ്റിൽ കേരളത്തിന്റെത് ഉൾപ്പടെ മറ്റു പല ഇന്ത്യൻ സംസ്ഥാനങ്ങളുടെയും പവലിയൻ ഉണ്ടായിരുന്നു. അവിടെയെല്ലാം മുഖ്യമന്ത്രിമാർ വന്നാണ് മാർക്കറ്റ് ചെയ്തിരുന്നത്. ചന്ദ്രബാബു നായിഡു, ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ മുഖ്യമന്ത്രിമാർ അവരുടെ മന്ത്രിമാരുമായി എത്തി തങ്ങളുടെ സംസ്ഥാനത്തിന്റെ പൊട്ടെൻഷ്യൽ നിക്ഷേപകരുമായി ചർച്ച ചെയ്തു. അതുകൊണ്ട് കേരളത്തെ മാർക്കറ്റ് ചെയ്താൽ മാത്രമേ ലോകത്തെമ്പാടുമുള്ള ആളുകൾ വരികയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭരണപക്ഷം ചെയ്യുന്നത് പ്രതിപക്ഷം എതിർക്കുകയും, അവർ അധികാരത്തിൽ വരുമ്പോൾ ഭരണത്തിലുണ്ടായിരുന്നവർ എതിർക്കുകയും ചെയ്യുന്ന പ്രവണതയാണ് നമ്മൾ കണ്ടുകൊണ്ടിരുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലിനോട് പ്രധാനമന്ത്രിയാണ് നിർദേശിച്ചത് ഈ നിക്ഷേപ സംഗമത്തിൽ തീർച്ചയായും പങ്കെടുക്കണമെന്ന്. കാരണം നിക്ഷേപം വരാൻ പോകുന്നത് ഇന്ത്യയിലാണ്. ”- യൂസഫലിയുടെ വാക്കുകൾ. ലുലു ഗ്രൂപ്പ് കളമശേരിയിൽ പുതിയ ഭക്ഷ്യ സംസ്കരണ പാർക്കിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.