
ഹെൽമറ്റിൽ തട്ടിയുയർന്ന പന്ത് രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു ഫൈനലിലേക്കുള്ള വഴിതുറന്നതുപോലെ, അദ്ഭുത വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നിറങ്ങുന്നു. പ്ലേ ഓഫിൽ കടക്കണമെങ്കിൽ ഇന്നത്തേത് ഉൾപ്പെടെ ഇനിയുള്ള 4 കളികളിലും ബ്ലാസ്റ്റേഴ്സിനു ജയിക്കണം. കരുത്തരായ എഫ്സി ഗോവയ്ക്കെതിരെ മഡ്ഗാവ് ഫറ്റോർദ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് കിക്കോഫ്. സ്റ്റാർ സ്പോർട്സ് 3യിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.
അന്തരീക്ഷതാപനില ഉയർന്നതാണെങ്കിലും വളരെ കൂളായിട്ടാകും ഗോവ ഇന്നു മത്സരത്തിനിറങ്ങുക. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള അവർ മികച്ച ഫോമിലുമാണ്. ഗോവയെ തറപറ്റിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സ് നന്നായി വിയർക്കേണ്ടിവരും.
പരുക്ക് ഭേദമാകാത്ത നോവ സദൂയി ഇന്നു കളിക്കില്ല. ക്വാമെ പെപ്രയും ഹെസൂസ് ഹിമനെയും മുന്നേറ്റനിര നയിക്കും. സസ്പെൻഷനിലായ ഡിഫൻഡർ ഹോർമിപാം റുയിവയും ടീമിലുണ്ടാകില്ല. ഹോർമിക്കു പകരം ബികാഷ് യുംനം കളിച്ചേക്കും. കാലിനു പരുക്കേറ്റ ഗോൾകീപ്പർ സച്ചിൻ സുരേഷ് ഇന്നലെ പരിശീലനം നടത്തിയില്ല. സച്ചിൻ ഇല്ലെങ്കിൽ ഗോവക്കാരൻ നോറ ഫെർണാണ്ടസോ ഒഡീഷ എഫ്സിയിൽനിന്നെത്തിയ കമൽജിത്തോ ആകും ഇന്നു ഗോൾവല കാക്കുക.
ജനുവരി ട്രാൻസ്ഫറിൽ ടീമിലെത്തിയ ഡിഫൻസീവ് മിഡ്ഫീൽഡർ ദുഷാൻ ലഗാതോർ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നുറപ്പില്ല. ലഗാതോർ ഇന്നലെ പരിശീലനത്തിൽ സജീവമായിരുന്നു. നിർണായക മത്സരമാണെങ്കിലും അതിന്റെ സമ്മർദമില്ലാതെ സ്വാഭാവിക അറ്റാക്കിങ് ഗെയിമായിരിക്കും ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് കളിക്കുകയെന്ന് പരിശീലകൻ ടി.ജി.പുരുഷോത്തമൻ പറഞ്ഞു. ഇതുവരെ ഫറ്റോർദയിൽ കേരളം ഗോവയെ പരാജയപ്പെടുത്തിയിട്ടില്ല.
English Summary:
FC Goa Vs Kerala Blasters FC, Indian Super League 2024-25 Match – Live Updates
TAGS
Indian Super League(ISL)
Kerala Blasters FC
FC Goa
Sports
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]