
.news-body p a {width: auto;float: none;}
നടി മഞ്ജുവാര്യർ തന്നോട് മോശമായി പെരുമാറി എന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിർഷ. വാർത്ത വ്യാജമാണെന്നും താനോ മഞ്ജുവാര്യരോ അറിയാത്ത കാര്യങ്ങളാണെന്നുമാണ് നാദിഷ പറഞ്ഞത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഒരു ഓൺലെെൻ മാദ്ധ്യമത്തിൽ വന്ന പോസ്റ്ററും നടൻ പങ്കുവച്ചിരുന്നു.
‘മഞ്ജുവാര്യർ ഒരുപാട് മാറിപ്പോയി, പഴയകാര്യങ്ങളെല്ലാം മറന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി ഏറെ വിഷമിപ്പിച്ചു’,- എന്ന് നാദിർഷ പറഞ്ഞുവെന്നാണ് വ്യാജ വാർത്തയിൽ അവകാശപ്പെടുന്നത്. എന്നാൽ ഇത് വ്യാജമാണെന്നാണ് നാദിർഷ പറയുന്നത്. ‘ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ…ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എന്റെ നമസ്ക്കാരം’,- എന്നാണ് നാദിർഷ കുറിച്ചത്. മകളുടെ വിവാഹ സമയത്ത് മഞ്ജുവിനെ ക്ഷണിക്കാനായി നാദിർഷ ഫോണിൽ വിളിച്ചിരുന്നെന്നും എന്നാൽ അന്ന് തിരക്കിലാണെന്ന് പറഞ്ഞ് മഞ്ജു ഫോൺ കട്ട് ചെയ്തെന്നും പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നുമാണ് പ്രചരിക്കുന്ന വ്യാജ വാർത്തയിൽ ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മിമിക്രി വേദികളിലൂടെയെത്തി നടനും സംവിധായകനും ടിവി അവതാരകനുമൊക്കെയായി മാറിയ താരമാണ് നാദിർഷ. നടൻ ദിലീപുമായുള്ള സൗഹൃദമാണ് മഞ്ജുവിലേക്കുമെത്തിയത്. ‘ദില്ലിവാലാ രാജകുമാരൻ’ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് മഞ്ജുവും നാദിർഷയും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. നിലവിലും ഇരുവരും തമ്മിൽ നല്ല സൗഹൃദം തുടരുന്നുണ്ടെന്ന് നാദിഷയുടെ പോസ്റ്റിലൂടെ മനസിലാക്കാം.