
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എഫ്ഐക്ക് പുതിയ നേതൃത്വം . പി എസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദാണ് പ്രസിഡന്റ്.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മുൻ പ്രസിഡന്റ് കെ അനുശ്രീയും പരിഗണിക്കപ്പെട്ടിരുന്നു. എസ്എഫ്ഐയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ സെക്രട്ടറി വരുന്നു എന്നുള്ള സൂചനകൾ അനുശ്രീയെ ചുറ്റിപ്പറ്റി പുറത്തുവന്നിരുന്നു. എന്നാൽ, പരിഗണനാ പട്ടികയിലുണ്ടായിരുന്ന പി എസ് സഞ്ജീവിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]