
.news-body p a {width: auto;float: none;}
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിൻ കൈവശംവച്ചതിന് കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഹാഷിം ബാബയുടെ ഭാര്യ സോയ ഖാൻ അറസ്റ്റിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിൽവച്ചാണ് ഡൽഹിയിലെ ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന സോയ ഖാൻ പിടിയിലായത്.
33 കാരിയായ സോയ വളരെക്കാലമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പല സംശയങ്ങളും ഉണ്ടായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ പൊലീസിന് ഇവരെ ഇതുവരെ തൊടാൻ സാധിച്ചിരുന്നില്ല.
കൊലപാതകം, പിടിച്ചുപറി, കൊലപാതകം, ആയുധക്കടത്ത് തുടങ്ങി ഡസൻ കണക്കിന് കേസുകളാണ് ഹാഷിം ബാബയ്ക്കെതിരെയുള്ളത്. ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ് സോയ ഖാൻ. 2017ലായിരുന്നു ഇവരുടെ വിവാഹം. അതിനുമുമ്പ് സോയ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേർപെടുത്തിയ ശേഷമാണ് അയൽവാസിയായിരുന്ന ഹാഷിമുമായി അടുപ്പത്തിലായത്.
ബാബ ജയിലിലായതോടെ ഗുണ്ടാ സംഘത്തിന്റെ പ്രവർത്തനങ്ങൾ സോയ ഏറ്റെടുത്തു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിനെപ്പോലെയായിരുന്നു ഈ ഗുണ്ടാ സംഘത്തിൽ സോയയുടെ സ്ഥാനം. കൊള്ളയടിക്കുന്നതും കൊലപാതകവും മയക്കുമരുന്ന് വിതരണവുമടക്കമുള്ള പ്രവൃത്തികളിലെല്ലാം ഏർപ്പെട്ടു.
സാധാരണ കാണുന്ന ഗുണ്ടാ നേതാവിനെപ്പോലെയായിരുന്നില്ല സോയ. ആഡംബര പാർട്ടികളിൽ പങ്കെടുത്തു, വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു, ആഡംബര ബ്രാൻഡുകളിൽ മുഴുകിയായിരുന്നു ജീവിതം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സോയ ഇടയ്ക്ക് ഭർത്താവിനെ തിഹാർ ജയിലിൽ സന്ദർശിച്ചിരുന്നു. സംഘത്തിന്റെ സാമ്പത്തികവും പ്രവർത്തനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതടക്കമുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഭർത്താവ് കോഡ് ഭാഷയിലൂടെ സോയയെ പരിശീലിപ്പിച്ചതായി പൊലീസ് വൃത്തങ്ങൾ പറയുന്നു.