
അഹമ്മദാബാദ്∙ ഒറ്റ റണ്ണിന്റെ നേരിയ ലീഡിന്റെ ബലത്തിൽ ഈ സീസണിലെ കറുത്ത കുതിരകളായ ജമ്മു കശ്മീരിന്റെ ‘സമനില’ തെറ്റിച്ച് ചരിത്രത്തിൽ രണ്ടാം തവണ മാത്രം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ. പിന്നാലെ ആവേശകരമായ സെമിഫൈനലിൽ വെറും രണ്ടു റൺസിന്റെ നേരിയ ലീഡിന്റെ ബലത്തിൽ മുൻ ചാംപ്യൻമാരായ ഗുജറാത്തിനെ മറികടന്ന് ചരിത്രത്തിലാദ്യമായി ഫൈനലിൽ കടക്കുന്നതിന്റെ വക്കിലും! ഏറ്റവും നാടകീയമായ രഞ്ജി ട്രോഫി സെമിഫൈനലുകളിലൊന്ന് എന്ന വിശേഷണത്തോടെയാണ് ഗുജറാത്തിനെതിരായ സെമിപോരാട്ടത്തിൽ കേരളം ഫൈനൽ ഉറപ്പിക്കുന്നത്.
കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 457 റൺസ് പിന്തുടർന്ന ഗുജറാത്ത്, നാടകീയമെന്ന വാക്കിനോട് 110 ശതമാനവും നീതിപുലർത്തിയ റൺചേസിനൊടുവിലാണ് വെറും രണ്ടു റൺസ് അകലെ ഇടറിവീണത്. 174.4 ഓവറിലാണ് ഗുജറാത്ത് 455 റൺസിന് പുറത്തായത്. ആദ്യ ദിനങ്ങളിലെല്ലാം പൊതുവെ നിരാശപ്പെടുത്തി ഏറെ പഴികേട്ട ആദിത്യ സർവാതെ എന്ന അതിഥി താരം തന്നെ അവസാന ദിനം ഗുജറാത്തിന്റെ അന്തകനും കേരളത്തിന്റെ രക്ഷകനുമാകുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചയും കണ്ടു!
ഫൈനലിലേക്കുള്ള കേരളത്തിന്റെ വഴി ഏറെക്കുറെ ഉറപ്പാക്കിയ അവസാന വിക്കറ്റിനെ നാടകീയമെന്നോ, അവിശ്വസനീയമെന്നോ എന്തു വിശേഷിപ്പിക്കുമെന്ന് ഇപ്പോഴും ആർക്കും അറിയാിൻ വഴിയില്ല. വെറും രണ്ടു റൺസ് മാത്രം അകലെയുണ്ടായിരുന്ന ഫൈനൽ സ്പോട്ട് ലക്ഷ്യമിട്ട് അർസാൻ നഗ്വാസ്വാല പായിച്ച ഷോട്ട്, ഷോർട്ട് ലെഗിലെ ഫീൽഡറുടെ ഹെൽമറ്റിൽത്തട്ടി സ്ലിപ്പിലേക്ക് പറപറക്കുന്നതിനെ എങ്ങനെ വിശേഷിപ്പിക്കും. കരുത്തുറ്റ ഷോട്ടായിരുന്നെങ്കിലും ആ പന്ത് സ്ലിപ്പിൽ സച്ചിൻ ബേബിയുടെ കൈകളിലെത്തുമ്പോഴേയ്ക്കും ഏറ്റവും അനായാസ ക്യാച്ചായി പരിണമിച്ച കാഴ്ചയെ എങ്ങനെ വിശേഷിപ്പിക്കും?
ഒരു ഘട്ടത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് എന്ന കരുത്തുറ്റ നിലയിൽനിന്ന് കേരളത്തിനു മുന്നിൽ രണ്ടു റൺസിന്റെ ലീഡ് വഴങ്ങുന്ന സ്ഥിതിയിലേക്ക് ഗുജറാത്ത് പതിച്ച അവസ്ഥയോ? എല്ലാംകൊണ്ടും, കേരളത്തിന്റേത് എന്ന് തോന്നിച്ച മത്സരവും ദിവസവും!
∙ ഗുജറാത്തിന് 28 റൺസ്, കേരളത്തിന് 3 വിക്കറ്റും
സെമി പോരാട്ടത്തിന്റെ അഞ്ചാം ദിനമായ ഇന്ന് മത്സരത്തിന് ഫലമുണ്ടാകില്ലെന്ന് തീർച്ചയായതിനാൽ, ഒന്നാം ഇന്നിങ്സ് ലീഡാകും ഫലം നിർണയിക്കുക എന്ന കാര്യം തീർച്ചയായിരുന്നു. അഞ്ചാം ദിനം ആദ്യ സെഷനിൽത്തന്നെ സൂപ്പർ ക്ലൈമാക്സ് പ്രതീക്ഷിച്ചവരെ തെല്ലും നിരാശപ്പെടുത്താത്ത കളിനിമിഷങ്ങളാണ് കേരള, ഗുജറാത്ത് താരങ്ങൾ കാത്തുവച്ചതു. ഇന്ന് മത്സരം പുനരാരംഭിക്കുന്ന സമയത്ത് നിർണായകമായ ഇന്നിങ്സ് ലീഡ് നേടാൻ 3 വിക്കറ്റ് ശേഷിക്കെ ഗുജറാത്തിനു വേണ്ടിയിരുന്നത് 28 റൺസ് മാത്രമായിരുന്നു. അതിനു മുൻപേ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി പിഴുതാൽ ചരിത്രം കുറിക്കാൻ കേരളത്തിനു മുന്നിലുമുണ്ടായിരുന്നു അവസരം.
ക്രിക്കറ്റിലെ ഏതു ‘ത്രാസി’ൽ തൂക്കിയാലും ഗുജറാത്തിന്റെ 28 റൺസിന് തന്നെ ആനുകൂല്യം ലഭിക്കാവുന്ന സാഹചര്യം നിലനിൽക്കെയാണ്, മൂന്നു വിക്കറ്റുകളെന്ന ‘അസാധ്യ’മായത് സാധ്യമാക്കി കേരളം ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചത്. അവസാന ദിനം ആദ്യ സെഷനിൽ 21.4 ഓവറിനകമാണ് കേരളം ഗുജറാത്തിനെ എറിഞ്ഞിട്ടത്. അപ്പോഴേക്കും ഗുജറാത്തിന് ആകെ നേടാനായത് 26 റൺസ് മാത്രം.
∙ ഇരട്ട ആയുധം, സക്സേന–സർവാതെ
മത്സരത്തിന്റെ നാലാം ദിനം 4 വിക്കറ്റ് വീഴ്ത്തി സ്പിന്നർ ജലജ് സക്സേന കൈവിട്ടെന്നു കരുതിയ കളിയിലേക്കു കേരളത്തെ മടക്കിയെത്തിച്ചെങ്കിലും, 8–ാം വിക്കറ്റിൽ 72 റൺസ് കൂട്ടുകെട്ടുമായി പിടിച്ചുനിന്ന ജയ്മീത് പട്ടേലും (74) സിദ്ധാർഥ് ദേശായിയും (24) ആയിരുന്നു കേരളത്തിനു മുന്നിലെ പ്രധാന ഭീഷണി.സ്പിന്നർമാരാണ് ഏക രക്ഷയെന്ന തിരിച്ചറിവിൽ ജലജ് സക്സേന – ആദിത്യ സർവതെ ദ്വയത്തെ മുന്നിൽ നിർത്തിയുള്ള ആക്രമണത്തിനാണ് കേരള ക്യാപ്റ്റൻ സച്ചിൻ ബേബി തുടക്കമിട്ടത്. ഇടയ്ക്ക് അക്ഷയ് ചന്ദ്രന്റെ സ്പിന്നും പരീക്ഷിച്ചു.
മത്സരത്തിന്റെ അവസാന ദിനം ആദ്യ സെഷനിൽ കേരളം എറിഞ്ഞ 21.4 ഓവറിൽ 20.4 ഓവറും ബോൾ ചെയ്തത് സക്സേന – സർവാതെ സഖ്യമാണ്. ഇതിനിടെ അക്ഷയ് ചന്ദ്രൻ ഒരു ഓവർ എറിഞ്ഞെങ്കിലും ഒരു ബൗണ്ടറി വഴങ്ങിയതോടെ പിന്നീട് ബോളിങ്ങിന് അവസരം നൽകിയില്ല. 71 ഓളറിൽ 14 മെയ്ഡൻ സഹിതം 149 റൺസ് വഴങ്ങി ജലജ് സക്സേനയും, 45.4 ഓവറിൽ 111 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ആദിത്യ സർവാതെയും കേരളത്തിന്റെ രക്ഷകരായി.
∙ ആദ്യം ജയ്മീത്, പിന്നാലെ ദേശായി
അഞ്ചാം ദിനത്തിലെ ആറാം ഓവറിൽ ഏറ്റവും വലിയ ഭീഷണിയായിരുന്ന ജയ്മീത് പട്ടേലിനെ പുറത്താക്കി ആദിത്യ സർവാതെ കേരളത്തിന് ആദ്യ ബ്രേക്ക്ത്രൂ നൽകി. 177 പന്തിൽ രണ്ടു ഫോറുകൾ സഹിതം 79 റൺസെടുത്താണ് ജയ്മീത് മടങ്ങിയത്. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ സ്റ്റംപിങ്ങിലായിരുന്നു ജയ്മീതിന്റെ മടക്കം. ഇതോടെ കേരളത്തിന് ലീഡ് നേടാൻ വേണ്ടിയിരുന്നത് 2 വിക്കറ്റ് കൂടി. ഗുജറാത്തിന് 22 റൺസും.
രണ്ടാം ദിനത്തിലെ 10–ാം ഓവറിൽ ആദിത്യ സർവാതെ വീണ്ടും ആഞ്ഞടിച്ചു. ഇത്തവണ രണ്ടാമത്തെ വലിയ വെല്ലുവിളിയായ സിദ്ധാർഥ് ദേശായി പുറത്തേക്ക്. 164 പന്തിൽ ഒരേയൊരു ഫോർ സഹിതം 30 റൺസെടുത്ത ദേശായി, സർവാതെയുടെ പന്തിൽ എൽബിയിൽ കുരുങ്ങി. ഇതോടെ കേരളത്തിന് ലീഡു പിടിക്കാൻ വേണ്ടിയിരുന്നത് ഒറ്റ വിക്കറ്റും ഗുജറാത്തിന് 12 റൺസും!
∙ അതിനാടകീയം, 10–ാം വിക്കറ്റ്!
ഒടുവിൽ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി അവസാന വിക്കറ്റിൽ അർസാൻ നഗ്വാസ്വാല – പ്രിയജിത് സിങ് ജഡേജ എന്നിവർ ക്രീസിൽ നിന്നത് 10 ഓവറിലധികം! 12 റൺസ് അകലെയുള്ള രഞ്ജി ട്രോഫി ഫൈനൽ സ്പോട്ടിനായി ഇരുവരും കഴിവിന്റെ പരമാവധി പൊരുതിനോക്കിയെങ്കിലും, 2 റൺസ് അകലെ ആദിത്യ സർവാതെ തന്നെ ഗുജറാത്തിന്റെ അന്തകനായി. പ്രതിരോധത്തിൽനിന്ന് വഴിമാറി ആക്രമണച്ചുവയുള്ള ഷോട്ടിലൂടെ ലീഡെടുക്കാനുള്ള ശ്രമത്തിൽ അർസാൻ നഗ്വാസ്വാല പുറത്തായി.
നഗ്വാസ്വാലയുടെ ഷോട്ട് ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന താരത്തിന്റെ ഹെൽമറ്റിലിടിച്ച് നേരെ ഉയർന്നുപൊങ്ങി സ്ലിപ്പിൽ കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിലേക്ക്. ബൗണ്ടറി കടക്കുമെന്ന് ഉറപ്പായിരുന്ന ഷോട്ട് ഫീൽഡറുടെ ഹെൽമറ്റിലിടിച്ച് സ്ലിപ്പിലേക്ക് പറക്കുന്ന അപൂർവ കാഴ്ചകണ്ട് ഗുജറാത്ത് താരങ്ങൾ അന്തിച്ചു നിൽക്കുമ്പോൾ, അതേ അവിശ്വസനീയ കാഴ്ചയുടെ ആനന്ദത്തിലായിരുന്നു കേരളം. ആ അവിശ്വസനീയ വഴിയിലൂടെ കേരളം ഇതാ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് വഴിവെട്ടിയിരിക്കുന്നു!
English Summary:
Kerala Creates History: All Set For First-Ever Ranji Trophy Final Appearance
TAGS
Kerala Cricket Association (KCA)
Kerala Cricket Team
Board of Cricket Control in India (BCCI)
Ranji Trophy
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]