
ദുബായ്: കുഞ്ഞിനെ പ്രസവിക്കാൻ ഭർത്താവിനോട് 33 കോടി രൂപ ആവശ്യപ്പെട്ട യുവയിയുടെ വീഡിയോ വൈറലാകുന്നു. ദുബായിൽ നിന്നുളള മലൈഖ റാസയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അതിസമ്പന്നനായഭർത്താവിനോട് യുവതി ആവശ്യങ്ങൾ നിരത്തുന്നതാണ് വീഡിയോ. പ്രതിഫലമില്ലാതെ പ്രസവിക്കില്ലെന്നാണ് യുവതി പറഞ്ഞത്. ഇത് കേട്ട ഭർത്താവ് ആദ്യം അതിശയിക്കുകയും പിന്നാലെ പണം നൽകാമെന്ന് ചെറിയ ചിരിയോടെ സമ്മതിക്കുകയായിരുന്നു.
സൗജന്യമായി കുഞ്ഞിനെ പ്രസവിക്കില്ലെന്ന് മലൈഖ വീഡിയോയിൽ പറയുന്നുണ്ട്. ബ്രിട്ടൺ സ്വദേശിയായ മലൈഖ ഭർത്താവിനോടൊപ്പം ഇപ്പോൾ ദുബായിലാണ് താമസിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആഡംബര ജീവിതത്തിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും അവർ പങ്കുവയ്ക്കാറുണ്ട്. ദമ്പതികൾക്ക് ഇപ്പോൾ രണ്ട് മക്കളുണ്ട്. പണത്തിനുവേണ്ടിയാണ് വിവാഹം കഴിച്ചതെന്ന് മലൈഖ മുൻപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളുമാണ് മലൈഖ എപ്പോഴും ധരിക്കാറുളളത്.
2017ലാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ടാമതൊരു കുട്ടി വേണമെന്ന ഭർത്താവിന്റെ ആഗ്രഹം താൻ നിറവേറ്റിയതായും അവർ പറയുന്നു. അതിന് മലൈഖ ചില നിബന്ധനകൾ മുന്നോട്ട് വച്ചിരുന്നു. പ്രസവശേഷം യുവതിക്കും കുഞ്ഞിനും ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് 33 കോടി രൂപ വേണം. മലൈഖയ്ക്കും കുഞ്ഞിനും യാത്ര ചെയ്യാൻ പിങ്ക് നിറത്തിലുളള ആഡംബര ജി വാഗൺ കാർ വാങ്ങണം. കുടുംബത്തിലെ അംഗസംഖ്യ വർദ്ധിച്ചതോടെ 15 കോടി രൂപ മുടക്കി ഒരു വീട് വാങ്ങണം. 86 ലക്ഷത്തിന് എട്ട് ബാഗുകളും 70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളും വേണം. ഇതു കൂടാതെ പ്രസവശേഷമുള ശ്രിശ്രൂഷയ്ക്കായി 70 ലക്ഷം രൂപയും മാറ്റിവയ്ക്കണം. ഈ ആവശ്യങ്ങളെല്ലാം ഭർത്താവ് നിറവേറ്റിയതിനുശേഷമാണ് മലൈഖ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]