
മുന്‍ഭാര്യയുടെ പരാതിയില്‍ വ്യാജരേഖ ചമച്ചതിന് കേസെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി നടന് ബാല. വ്യാജരേഖ നിര്‍മാണം എന്ന വാക്ക് ബാലയ്ക്ക് അര്‍ഹതപ്പെട്ടതല്ലെന്ന് ഭാര്യ കോകിലയ്ക്കൊപ്പം ബാല ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഇങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. അങ്ങനെയൊരാളല്ല ബാലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹമോചന ഉടമ്പടിയില്‍ തന്റെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്ന് ആരോപിച്ചാണ് മുന്‍ഭാര്യ പരാതി നല്‍കിയത്.
‘ബുദ്ധിമുട്ടേറിയ സാഹചര്യമാണ്. ഇനി ഇതിനെക്കുറിച്ച് ഒരിക്കലും പേരെടുത്ത് സംസാരിക്കില്ലെന്ന് കോടതിയിലും പോലീസിലും വാക്ക് പറഞ്ഞിരിക്കുകയാണ്. അന്നുതൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. കേസിന് മുകളില്‍ കേസുകൊടുത്ത് എന്റെ വായ് അടച്ചിട്ട് മിണ്ടാതിരിക്കുമ്പോള്‍ മറ്റവരെല്ലാം സംസാരിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ സമാധാനമായി പോകണം എന്ന് ആഗ്രഹിക്കുന്നു. എന്നാല്‍, ആ സൈഡില്‍നിന്ന് നിരന്തരം പ്രശ്നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു’, ബാല പറഞ്ഞു.
‘എന്റെ അവസ്ഥ എല്ലാവര്ക്കും മനസിലാകാനാണ് പറയുന്നത്. സംസാരിച്ചാല്‍ എന്റെ മേലില്‍ അടുത്ത കേസ് വരും. സംസാരിച്ചില്ലെങ്കില്‍ യുട്യൂബ് ചാനലുകളും മാധ്യമങ്ങളും ഉള്‍പ്പെടെ വ്യാജരേഖ നിര്‍മാണം എന്ന് പറയും. സംസാരിച്ചില്ലെങ്കില്‍ അതിനുമുകളില്‍ വലിയ സംഭവം. അപ്പോള്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഞാന്‍ മിണ്ടണോ, മിണ്ടാതിരിക്കണോ? മിണ്ടിയാലും കുഴപ്പം, മിണ്ടിയില്ലെങ്കിലും പ്രശ്നം. ഞാന്‍ എന്ത് ചെയ്യണം?’, ബാല ചോദിച്ചു.
‘ഞാന്‍ എന്റെ ഭാര്യയുടെ കൂടെ സന്തോഷമായി ഇരിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു കുട്ടി വരാന്‍ പോകുന്നു, വരും. ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങള്‍ പോവുന്നതായിരിക്കും നല്ലതും. അവരവര്‍ക്ക് അര്‍ഹതപ്പെട്ടത്, അവര്‍ക്ക് തീര്‍ച്ചയായും കിട്ടും. വ്യാജരേഖ നിര്‍മാണം എന്ന വാക്ക് ബാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല. അത് വലിയ തെറ്റാണ്. ഇങ്ങനത്തെ വാക്കുകള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. അങ്ങനെ ഒരാളല്ല ബാല’, അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]