
സെന്തിൽ കൃഷ്ണ , ഇർഷാദ് അലി, ധന്യ അനന്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന അരിക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി.എസ് സനോജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ ആസിഫ് അലി, ആന്റണി വർഗീസ് പെപ്പേ എന്നിവർ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തിറക്കിയത്.
കുന്നംകുളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. കോരൻ എന്ന തൊഴിലാളിയായി സെന്തിൽ എത്തുമ്പോൾ അദേഹത്തിന്റെ മകൻ ശങ്കരനായി ഇർഷാദ് എത്തുന്നു. ഇവരുടെ ജീവതത്തിൽ തുടങ്ങി ശങ്കരന്റെ മകൾ ശിഖയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ,സിജി പ്രദീപ്, ആർ.ജെ മുരുകൻ, അർച്ചന പദ്മിനി, ഹരീഷ് പേങ്ങൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. സൈന മൂവിസിന്റെ ചാനൽ വഴിയാണ് ട്രെയിലർ റീലീസ് ചെയ്തിരിക്കുന്നത്.
വി.എസ് സനോജ്, ജോബി വർഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഛായാഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ- പ്രവീൺ മംഗലത്ത്, പശ്ചാത്തലസംഗീതം- ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ – ഗോകുൽദാസ്, സൗണ്ട് ഡിസൈൻ- രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ- അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ- എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കളറിസ്റ്റ്- യുഗേന്ദ്രൻ, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ- അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പി.ആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം 28ന് അരിക് തീയ്യേറ്ററുകളിലേക്ക് എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]