
ബംഗളൂരു: പുഴയിലേക്ക് ചാടിയ ഡോക്ടറെ കാണാതായ സംഭവത്തിൽ തെരച്ചിൽ തുടരുന്നു. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അനന്യമോഹൻ റാവുവിനെയാണ് (26) കാണാതായത്. ഹെെദരാബാദ് സ്വദേശിനിയാണ് ഡോക്ടർ. ഇന്നലെ രാവിലെ കർണാടകയിലെ തുംഗഭദ്ര നദിയിലായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനാണ് അനന്യ കർണാടകയിലെ കൊപ്പാൾ ജില്ലയിലെ അന്നപൂർണയിലെത്തിയത്.
സുഹൃത്തുക്കൾ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഉയരമുള്ള പാറക്കെട്ടിൽ നിന്ന് അനന്യ നല്ല കുത്തൊഴുക്കുള്ള നദിയിലേക്ക് എടുത്തുചാടിയത്. ഒന്നര ദിവസമായി തെരച്ചിൽ തുടർന്നിട്ടും അനന്യയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സനപുരയിലെ ഗസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്ന അനന്യയും സുഹൃത്തുക്കളും തൊട്ടരികിലുള്ള തുംഗഭദ്ര നദിയുടെ പശ്ചാത്തലത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പ്രദേശത്തെ കുറിച്ച് അധികം അറിവില്ലാത്ത ഡോക്ടർ ഉയർന്ന പാറക്കൂട്ടത്തിൽ നിന്നാണ് നദിയിലേക്ക് ചാടിയത്. നദിയുടെ അടിത്തട്ടിൽ അപായകരമായ പാറക്കൂട്ടങ്ങളുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അനന്യ നദിയിലേക്ക് ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
#KoppalMishap #Sanapur
Video showing #AnanyaRao a doctor from #Hyderabad who jumped into the #Tungabhadra river on Tuesday went missing . Rescue operation has not yielded any results so far @NewIndianXpress @XpressBengaluru @Dir_Lokesh pic.twitter.com/Bsd0H9VnzA
— Amit Upadhye (@AmitSUpadhye) February 19, 2025
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]