
മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാട്ടിമൂല പഴയ റേഷന്‍ കടയ്ക്ക് സമീപം താമസിക്കുന്ന കാപ്പുമ്മല്‍ ജഗന്നാഥ് (20) അണ് മരിച്ചത്. സഹയാത്രികനായ ആലാറ്റില്‍ വടക്കേ പറമ്പില്‍ അനൂപ് (20), കാര്‍ ഡ്രൈവര്‍ വാളാട് നിരപ്പേല്‍ എന്‍ എം സണ്ണി (56) എന്നിവരെ പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാളാട് കുരിക്കിലാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജഗനെ നാട്ടുകാര്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]