
മകളുടെ ജന്മദിനത്തില് ഹൃദയംതൊടുന്ന കുറിപ്പുമായി സിനിമ-ടി.വി. താരം ആര്യ. ഫെബ്രുവരി 18-നായിരുന്നു ആര്യയുടെ മകളുടെ 13-ാം ജന്മദിനം. ഇതിനൊപ്പം ആര്യ തന്റെ രണ്ടാമത്തെ കുഞ്ഞായി കാണുന്ന തന്റെ റീട്ടെയില്‍ സ്റ്റോറായ കാഞ്ചീവരം രണ്ടുവര്‍ഷം പിന്നിടുന്ന സന്തോഷവും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ ജീവിതത്തിലെ മറ്റൊരു സവിശേഷമായ ഫെബ്രുവരി 18. എന്റെ കുഞ്ഞ് 13 വയസിലേക്ക് കടക്കുമ്പോള്‍ ഒരു കൗമാരക്കാരിയുടെ അമ്മയായി പ്രൊമോഷന് കിട്ടിയിരിക്കുന്നു. ഈ സമയത്ത് എന്റെയുള്ളില്‍ ഒരുപാട് വികാരങ്ങള്‍ നിറയുകയാണ്. സുന്ദരിയായ പെണ്‍കുട്ടിയുടെ അമ്മയായുള്ള 13 വര്‍ഷത്തെ യാത്രയ്ക്കൊപ്പം കാഞ്ചീവരം ഡോട്ട് ഇന്‍ എന്ന രണ്ടാമത്തെ കുഞ്ഞിന്റെ കൊച്ചി എഡിഷന് രണ്ടുവര്‍ഷവും തികയുന്നു. ഈ യാത്രയ്ക്കിടെ പലസംഭവങ്ങളും ജീവിതത്തെ മാറ്റിമറിച്ചു. എന്റെ ജീവിതത്തില്‍ ചില ആളുകളെ സമ്മാനിച്ചതിന് നന്ദിയുണ്ട്. ഞാന്‍ എന്റെ മകള്‍ക്ക് ഒരു നല്ല അമ്മയോ മികച്ച സംരംഭകയോ ആകില്ലായിരിക്കാം. പക്ഷേ, എന്റെ ജീവിതത്തിലേക്ക് വന്നവര്‍ എന്റെ പോരായ്മകള്‍ അംഗീകരിക്കുകയും എനിക്കൊപ്പം പാറ പോലെ ഉറച്ചുനില്ക്കുകയുംചെയ്തു.
സംരംഭക എന്നനിലയിലും അമ്മ എന്നനിലയിലുമുള്ള യാത്രയുടെ പുതിയ തുടക്കമാണ് ഇന്ന്. ഒരു കൗമാരക്കാരിയുടെ അമ്മ എന്നത് ചെറിയ കാര്യമല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ജീവിതത്തിലെ പുതിയഘട്ടങ്ങങ്ങളിലൂടെ സഞ്ചരിക്കാന്‍ ഞാന്‍ തയ്യാറെടുത്തിരിക്കുകയാണ്. എന്റെ കുഞ്ഞിന് നല്ലൊരു കൗമാരകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. അതിനൊപ്പം, എന്റെ രണ്ടാമത്തെ കുഞ്ഞായ കാഞ്ചീവരത്തിനും ആശംസകള്‍ നേരുന്നു’, ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]