
.news-body p a {width: auto;float: none;}
ടിബിലിസി: പത്ത് മാസം ചുമന്ന് നൊന്തുപെറ്റ കുഞ്ഞ് ജീവശാസ്ത്രപരമായി തന്റെ സ്വന്തമല്ലെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഒരമ്മ. ജോർജിയയിലെ സവന്നയിലാണ് സംഭവം. ഐവിഎഫിലൂടെ കുഞ്ഞിന് ജന്മം നൽകിയ ക്രിസ്റ്റീന മുറെയെന്ന 38കാരിയാണ് ധർമ്മസങ്കടത്തിലായിരിക്കുന്നത്. വെള്ളക്കാരിയായ ക്രിസ്റ്റീന ഇരുണ്ട നിറമുള്ള കുഞ്ഞിന് ജന്മം നൽകിയതാണ് സംശയത്തിന് കാരണമായത്. മാസങ്ങളോളം കുഞ്ഞിനെ വളർത്തിയ ക്രിസ്റ്റീനയ്ക്ക് കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കൾക്ക് തിരികെ നൽകേണ്ടി വന്നു. ഇതിനുപിന്നാലെ ഫെർട്ടിലിറ്റി ക്ളിനിക്കിനെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് ക്രിസ്റ്റീന.
കോസ്റ്റൽ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് എന്ന പ്രമുഖ ക്ളിനിക്കിനെതിരെയാണ് യുവതി കേസ് കൊടുത്തത്. വെള്ളക്കാരനായ ബീജദാതാവിനെയാണ് തിരഞ്ഞെടുത്തത്. കുഞ്ഞ് ജനിച്ചതിനുശേഷമാണ് തെറ്റുപറ്റിയതായി മനസിലാക്കുന്നത്. ക്ളിനിക്കിന്റെ അലക്ഷ്യമായ പ്രവൃത്തിയാണ് മാനസികവും ശാരീരികവുമായ ആഘാതത്തിനിടയാക്കിയതെന്ന് ക്രിസ്റ്റീന പരാതിയിൽ പറയുന്നു. തെറ്റ് പറ്റിയെന്നറിഞ്ഞിട്ടും കുഞ്ഞിനെ വളർത്തിയെങ്കിലും 2024 മേയിൽ കുഞ്ഞിനെ അതിന്റെ യഥാർത്ഥ അവകാശികൾക്ക് നൽകേണ്ടി വന്നു. ഡിഎൻഎ പരിശോധനയിലൂടെയാണ് കുഞ്ഞ് മാറിയതായി സ്ഥിരീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുഞ്ഞ് മാറിപ്പോയ വിവരം ക്രിസ്റ്റീന ആരെയും അറിയിച്ചിരുന്നില്ല. മാസങ്ങൾക്ക് ശേഷമാണ് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കൾ വിവരമറിയുന്നതും തുടർന്ന് നിയമ നടപടികൾ ആരംഭിക്കുന്നതും. കുഞ്ഞിനുവേണ്ടി യുവതി പോരാടിയെങ്കിലും ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെ കുഞ്ഞിനെ കൈമാറാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെ ക്ളിനിക്കിനെതിരെ യുവതി രംഗത്തെത്തിയത്. തെറ്റ് സംഭവിച്ചതായി ഏറ്റുപറഞ്ഞ കോസ്റ്റൽ ഫെർട്ടിലിറ്റി ക്ളിനിക്ക് ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുമെന്നും പ്രതികരിച്ചു.