
കുഞ്ചാക്കോ ബോബൻ നായകനായ വന്ന ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് തിയറ്റുകളില്‍ മികച്ച അഭിപ്രായം. മികച്ച ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍. കുഞ്ചാക്കോ ബോബന്റെ മികച്ച പ്രകടനമാണ് എടുത്ത് പറയേണ്ടത് എന്നുമാണ് പ്രതികരണങ്ങള്‍. ജേക്ക്സ് ബിജോയുടെ സംഗീത സംവിധാനവും ചിത്രം കണ്ടവര്‍ സോഷ്യല്‍ മീഡിയയയില്‍ പരാമര്‍ശിക്കുന്നു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നായിക കഥാപാത്രമാകുന്നത് പ്രിയാമണി. ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
– ABSOLUTE CINEMA!👌🏻🔥
Usual Cop Crime Thriller With Peak Performance, Screenplay, Direction, DOP & Other Technical Side!!
Jithu Asharaf is Here To Stay & Shahi Kabir 🙏🏻🔥
Then The Show Stealer Mahnn💥
Worth For Who Loves Crime Thrillers -4/5⭐
— Abin Babu 🦇 (@AbinBabu2255)
– A Gripping Mollywood Crime Thriller 💥
An intense thriller that keeps you hooked from start to finish. Kunchacko Boban delivers a stellar performance, so the villain gang too.
Jakes Bejoy’s pulsating BGM adds more fuel 💥 🙏 (1/2)
— Southwood (@Southwoodoffl)
!
Mollywood strikes gold again with this very gripping crime thriller that masterfully weaves emotional depth with proper tension building. Easily Chackochan’s one of the finest performance, matched by a chilling villainous cast.
Another big positive is the…
— Mollywood BoxOffice (@MollywoodBo1)
!
Mollywood strikes gold again with this very gripping crime thriller that masterfully weaves emotional depth with proper tension building. Easily Chackochan’s one of the finest performance, matched by a chilling villainous cast.
Another big positive is the…
— Mollywood BoxOffice (@MollywoodBo1)
ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്ണു ജി വാരിയർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായി ഉണ്ടാകുക
കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ക്യാമറ ചലിപ്പിക്കുന്നത്. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ഫിനാൻസ് കൺട്രോളർ: രാഹുൽ സി പിള്ള . ചീഫ് അസോ. ഡയറക്ടർ ജിനീഷ് ചന്ദ്രൻ, സക്കീർ ഹുസൈൻ, അസോസ്യേറ്റ് ഡയറക്ടർ: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടർ ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോഗി, സെക്കൻഡ് യൂണിറ്റ് ഡിഒപി അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ, സുഹൈൽ, ആർട് ഡയറക്ടർ രാജേഷ് മേനോൻ, മേക്കപ്പ് റോണെക്സ് സേവ്യർ, സ്റ്റിൽസ് നിദാദ് കെ എൻ, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്റ്, വാർത്താ പ്രചരണം ഹെയിൻസും ആണ്.
Read More: ഉണ്ണി മുകുന്ദന് അടുത്ത 100 കോടിയോ?, പ്രതീക്ഷ നിറച്ച് ഗെറ്റ് സെറ്റ് ബേബി, അപ്ഡേറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]