
.news-body p a {width: auto;float: none;} അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ഒരു റീൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിലീപും ഗോപികയും അഭിനയിച്ച ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാന രംഗത്തിന്റെ ദൃശ്യാവിഷ്കാരമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിക്കൊപ്പമുള്ള രേണു ഈ ഗ്ലാമർ റീൽ ചെയ്തത്. വളരെപ്പെട്ടെന്ന് തന്നെ റീൽ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡായി.
ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഇതിനുപിന്നാലെ ചിലർ രേണുവിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
‘ഇവൾക്ക് വേറെ കല്യാണം കഴിച്ചൂടെ, എന്തിനാണ് ഈ പ്രഹസനം’, ‘ഇത് കണ്ടപ്പൊ സുധി ചേട്ടനെ പാവം തോന്ന്ണ് ജീവിച്ചിരുന്ന കാലത്ത് വേറെ ഒരു ആണിനെ തൊടീക്കാതെ കൊണ്ട് നടന്നതല്ലേ’ എന്നൊക്കെയാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ഇതിൽ ചില കമന്റുകൾക്കൊക്കെ രേണു മറുപടി നൽകിയിട്ടുണ്ട്.
‘നമ്മളൊക്കെ ജീവിക്കാൻ വേണ്ടി ആർട്ടിസ്റ്റ് ആയവരാ. നല്ലത് പറഞ്ഞില്ലെങ്കിലും പബ്ലിക്കായി തെറി വിളിക്കാതിരിക്കുക, അത്രേയുള്ളൂ.
ഉറക്കമിളച്ച് നാടകം ചെയ്യുന്നത് എന്റെ കുടുംബം നോക്കാനാ. ഞാൻ വേറെ ഒരുത്തന്റെ കൂടെ പിള്ളേരെ ഇട്ട് പോയോ.
ഇല്ലല്ലോ. പോയാൽ നിങ്ങൾചീത്ത പറഞ്ഞോ.
നോ പ്ലോബ്ലം. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ഇനിയും ചെയ്യും.
നിങ്ങളല്ലല്ലോ ചെലവിന് തരുന്നത്. എനിക്ക് ജീവിക്കണം.
അഭിനയം ഒരു ജോലിയായി കാണുന്നു. ഒരു കാര്യം പറഞ്ഞോട്ടെ, നെഗറ്റീവ് കമന്റുകൾക്ക് ഇനി മറുപടി നൽകില്ല.
കാരണം. മൈൻ് ചെയ്താലല്ലേ നിങ്ങൾ വീണ്ടും വരൂ.
നെഗറ്റീവിനും പോസിറ്റീവിനും എല്ലാം നന്ദി. എനിക്ക് ഈ റീൽസ് വീഡിയോ മോശമായി തോന്നിയിട്ടില്ല.
ഇതിൽ കംഫർട്ടാണ്. ഇനിയും ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും.
എനിക്കും ആഹാരം കഴിക്കണം. ഞാൻ കുട്ടിക്കാലം മുതലേ ഡാൻസും അഭിനയവുമൊക്കെ ചെയ്തിരുന്നു.
ആന്നൊന്നും ആർക്കും അവസരം തരാൻ തോന്നിയില്ല. View this post on Instagram A post shared by Shanmughadas.
J (@dasettan_kozhikode) സുധിച്ചേട്ടനുണ്ടായിരുന്നപ്പോഴും അദ്ദേഹത്തിനൊപ്പം വെബ്സീരിസിൽ അഭിനയിച്ചിരുന്നു. ആത് ആരും കണ്ടില്ലേ.
ഒരു നെഗറ്റീവ് കമന്റും ഞാൻ നീക്കം ചെയ്യുന്നില്ല. സുധിച്ചേട്ടൻ വീഡിയോ കാണുന്നുണ്ട്.
അദ്ദേഹം ഭയങ്കര സന്തോഷവാനാകും. ഒരു സിനിമ ഇപ്പോൾ ചെയ്തു.
‘-രേണു വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]