
ജയ്പൂര്‍: രാജസ്ഥാന് കോണ്‍ഗ്രസില്‍ ഏറെ കാലമായി തുടരുന്ന പ്രതിസന്ധികള്‍ പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി അശോക് ഘെല്ലോട്ടിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ സച്ചിന് പാര്‍ട്ടി വിടുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. പുതിയപാര്‍ട്ടി രൂപീകരിക്കാനാണ് സച്ചിന്റെ തീരുമാനം. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനമായ ജൂണ്‍ 11 ന് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കം അവസാനിച്ചാലുടന്‍ രാജസ്ഥാന് വിഷയത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് ഇടപെടുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. രാജസ്ഥാന് സര്‍ക്കാരിന് എതിരെ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ച സച്ചിന് പൈലറ്റിന്റെ നടപടിയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വിമര്‍ശനം ഉണ്ട്. സച്ചിന് എതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസിന്റെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട് . എന്നാല്‍ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ സച്ചിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]