
റോം: ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത്. വത്തിക്കാൻ വക്താവാണ് പുതിയ വിവരം അറിയിച്ചിരിക്കുന്നത്. ശ്വാസകോശ അണുബാധ കുറഞ്ഞെന്നും പോപ്പ് സഹപ്രവർത്തകരുമായി സംസാരിച്ചെന്നാണ് വത്തിക്കാൻ വക്താവ് അറിയിച്ചത്. മാർപാപ്പയ്ക്ക് എഴുന്നേറ്റിരിക്കാൻ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിക്കാൻ സാധിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അദ്ദേഹത്തെ സന്ദർശിക്കുകയുണ്ടായി.
പോപ്പ് ഫ്രാൻസിസിനെ കണ്ട് സംസാരിച്ചെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ജോർജിയ മെലോണി അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയിൽ മാറ്റം ആവശ്യമാണെന്നും വത്തിക്കാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. അതേസമയം,രോഗാവസ്ഥയിലുള്ള ആശങ്ക മാർപാപ്പ അടുപ്പക്കാരോട് പങ്കുവച്ചെന്നും അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കം തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]