
ന്യൂഡൽഹി: രണ്ടാഴ്ച നീണ്ട ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിച്ച് ബിജെപി. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റായ രേഖ ഗുപ്തയാണ് പുതിയ മുഖ്യമന്ത്രി. പർവേശ് വെർമ്മയെ ഉപമുഖ്യമന്ത്രിയായും നിശ്ചയിച്ചു. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകും. ഷാലിമാർബാഗ് സീറ്റിൽ നിന്നും 29,595 വോട്ടുകൾക്ക് വിജയിച്ച രേഖ ഗുപ്ത, അതീഷി മെർലേനയ്ക്ക് ശേഷമാണ് ഡൽഹി മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്.
ഡൽഹിയിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 1998ൽ സുഷമാ സ്വരാജ് മുഖ്യമന്ത്രിയായിരുന്നു. 27 വർഷങ്ങൾക്ക് ശേഷം ഇത്തവണയാണ് പിന്നീട് ബിജെപി ഡൽഹി നിയമസഭയിലേക്ക് വിജയിക്കുന്നത്. ഇത്തവണയും വനിതാ മുഖ്യമന്ത്രിയെയാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. 70 അംഗ നിയമസഭയിൽ 48 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 5,78,486 വോട്ടുകളുടെ ചരിത്ര വിജയമാണ് പർവേഷ് വെർമ്മ മുൻപ് നേടിയിട്ടുള്ളത്. ഇത്തവണ പശ്ചിമ ദില്ലിയിൽ നിന്നാണ് നിയമസഭയിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]