മുൻ കേന്ദ്ര മന്ത്രിയും ലോകസഭാ അംഗവുമായ രത്തൻ ലാൽ കതാരിയ അന്തരിച്ചു . ഹരിയാനയിലെ ബിജെപിയുടെ ദളിത് മുഖ്യനായിരുന്നു അദ്ദേഹം . കുറച്ചു നാളുകളായി അസുഖം ബാധിച്ചു ചികിത്സായിലായിരുന്നു . ദിവസങ്ങൾക്കു മുൻപാണ് ഗുരുതരാവസ്ഥായിൽ ഛത്തീസ്ഗഡിലെ പി ജി ഐ ആശുപത്രിയിൽ എത്തിച്ചത് . ഹരിയാനയിലെ അംബാല ലോക്സഭാ മണ്ഡലത്തിലെ പ്രതിനിധിയാണ്. മൂന്ന് തവണ എംപിയായിട്ടുണ്ട്. 1951 ഡിസംബര്‍ 19-ന് പഞ്ചാബിലെ യമുനാനഗറിലാണ് ജനനം. 2000 മുതല്‍ 2003 വരെ ഹരിയാന ബിജെപി അധ്യക്ഷനായിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ 2021 ജൂലായ് വരെ ജല്‍ ശക്തി, സാമൂഹ്യനീതി സഹമന്ത്രിയായിരുന്നു കതാരിയ.
The post മുൻ കേന്ദ്ര മന്ത്രിയും ലോകസഭാ അംഗവുമായ രത്തൻ ലാൽ കതാരിയ അന്തരിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]