
വേറിട്ട ഒരു പ്രണയ കഥയുമായി പ്രേക്ഷകരിൽ രസം നിറച്ചിരിക്കുകയാണ് ‘പൈങ്കിളി’ എന്ന ചിത്രം. സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്ന ‘പൈങ്കിളി’യിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. അടുത്തിടെ ശ്രദ്ധേയമായ ‘ഹാർട്ട് അറ്റാക്ക്’, ‘ബേബി’, ‘വാഴ്ക്കൈ’ എന്നീ ഗാനങ്ങൾക്ക് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനിൽക്കുന്നതാണ്. ‘ലോക്ക് ലോക്ക്’ എന്ന് തുടങ്ങുന്ന ഗാനത്തിന് വിനായക് ശശികുമാറിന്റെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് ഈണം നൽകിയിരിക്കുന്നത്. ജോർജ് പീറ്ററും സുബ്ലാഷിനിയുമാണ് ഗായകർ. ചിത്രത്തിൽ ഒരു നിർണ്ണായക നിമിഷത്തിൽ ഉള്ളതാണ് ഗാനം. തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണ് ചിത്രം എന്നാണ് പ്രേക്ഷകാഭിപ്രായം. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘ആവേശ’ത്തിലെ അമ്പാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ‘ചുരുളി’, ‘ജാൻ എ. മൻ’, ‘രോമാഞ്ചം’, ‘നെയ്മർ’, ‘ചാവേർ’ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിൻ എത്തിയിട്ടുണ്ട്. ‘പൈങ്കിളി’യിൽ സുകു എന്ന കഥാപാത്രമായി ഞെട്ടിച്ചിരിക്കുകയാണ് സജിൻ. അനശ്വരയുടേയും മികച്ച വേഷമാണ് ചിത്രത്തിൽ.
നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്പ്പെടെ നിരവധി താരങ്ങള് ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റേയും അർബൻ ആനിമലിന്റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിച്ചിരിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.
ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ആഷിഖ് അബു ,ദിലീഷ് പോത്തൻ, ജോൺപോൾ ജോർജ്ജ്, വിഷ്ണു നാരായണൻ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച ശ്രീജിത്ത് ബാബു ‘രോമാഞ്ചം’, ‘ആർ ഡി. എക്സ്’ , ‘ആവേശം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. അർജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: കിരൺ ദാസ്, സംഗീത സംവിധാനം: ജസ്റ്റിൻ വർഗ്ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യും: മസ്ഹർ ഹംസ, മേക്കപ്പ്: ആർജി വയനാടൻ, എക്സി.പ്രൊഡ്യൂസർ: മൊഹ്സിൻ ഖായീസ്, പ്രൊഡക്ഷൻ കൺട്രോളർ: വിമൽ വിജയ്, ഫിനാൻസ് കൺട്രോളർ: ശ്രീരാജ് എസ്.വി, ഗാനരചന: വിനായക് ശശികുമാർ, വിതരണം: ഭാവന റിലീസ്, ചീഫ് അസോ. ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സ്റ്റണ്ട്: കലൈ കിങ്സൺ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അഭിലാഷ് ചാക്കോ, പോസ്റ്റർ: ഡിസൈൻ യെല്ലോ ടൂത്ത്, അസോ.ഡയറക്ടർമാർ: അഭി ഈശ്വർ, ഫൈസൽ മുഹമ്മദ്, വിഎഫ്എക്സ്: ടീം വിഎഫ്എക്സ് സ്റ്റുഡിയോ, കോറിയോഗ്രാഫർ: വേദ, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]