
മോഹന്‍ലാല്‍ പൃഥ്വിരാജ് ടീമിന്റെ എമ്പുരാനിലെ കഥാപാത്രങ്ങളെ ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഓരോ അഭിനേതാക്കളും തങ്ങള്‍ എങ്ങനെ സിനിമയുടെ ഭാഗമായി എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയിലൂടെയാണ് എമ്പുരാന് ടീം സിനിമയിലെ കഥാപാത്രങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത്. ഇതില്‍ ഏറെ ശ്രദ്ധേയമാവുകയാണ് സായികുമാറിന്റെ വീഡിയോ.
സിനിമയുടെ ആദ്യഭാഗമായ ലൂസിഫറില്‍ മഹേഷ വര്‍മയായി വന്ന സായികുമാറിന്റെ വേഷം ഏറെ ചര്‍ച്ചായാവുകയും ‘ ഉപദേശം കൊള്ളാം വര്മസാറെ പക്ഷേ ഒരു പ്രശ്നമുണ്ട്’ എന്നുതുടങ്ങുന്ന സംഭാഷണത്തോട് കൂടിയുള്ള വീഡിയോ ഏറെ സ്വീകരിക്കപ്പെട്ടതുമാണ്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനില്‍ തന്റെ കഥാപാത്രത്തെ കുറിച്ച് സായികുമാര്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാവുകയാണ്.
കാലിന് വയ്യാത്തതുകൊണ്ട് സിനിമയുടെ ആദ്യഭാഗങ്ങളില്‍ തന്നെ താന്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യസര്‍ സിദു പണിക്കലിനോടായിരുന്നു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ സംവിധായകന് പൃഥ്വിരാജ് വീണ്ടും വിളിക്കുകയും നിങ്ങള്‍ എങ്ങനെയാണോ അങ്ങനെയായിരിക്കും ഈ സിനിമയിലെ മഹേഷ വര്‍മയെന്ന് പറയുകയുമായിരുന്നു. ഇരുന്നിട്ടാണെങ്കില്‍ അങ്ങനെ വീല്‍ചെയറിലാണെങ്കില്‍ അങ്ങനെ. തുടര്‍ന്നാണ് സിനിമയുടെ ഭാഗമായതെന്നും രണ്ടാംഭാഗത്തിലും താനുണ്ടെന്നും വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]