തിരുവനന്തപുരം: ലോകത്തിന് കേരളം സൃഷ്ടിച്ച മാതൃകയാണ് കുടുംബശ്രീയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വയം പര്യാപ്തതയിലേക്ക് കേരളത്തിലെ സ്ത്രീകളെ നയിക്കുന്നതില്‍ കുടുംബശ്രീ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ് പതിനേഴ് കുടുംബശ്രീ ദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്രമായ സമീപനം കുടുംബശ്രീയെ എക്കാലത്തേയും മികച്ച ദാരിദ്ര നിര്‍മാര്‍ജന മിഷനാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുതന്നെയാണ് കുടുംബശ്രീയെ വ്യത്യസ്ത മാതൃകയാക്കിയത്. കുടുംബശ്രീയെ കണ്ണിലെ കൃഷ്ണമണിപോലെയാണ് സര്‍ക്കാര്‍ കാത്തുസൂക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരവധി മേഖലഖളില്‍ കുടുംബശ്രീ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഉത്പാദന സേവന വ്യാപാര മേഖലകളില്‍ 1,08,466 സൂക്ഷ്മ സംരംഭങ്ങളിലായി 1,87,000 സംരംഭകരാണ് ഇന്ന് കുടുംബശ്രീയുടെ ഭാഗമായി കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനകീയ ഹോട്ടലുകള്‍, ഹരിത കര്‍മ്മസേന, സാന്ത്വനം വൊളന്റിയേഴ്സ്, ഹര്‍ഷം, ഇ സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
The post ലോകത്തിന് കേരളം സൃഷ്ടിച്ച മാതൃകയാണ് കുടുംബശ്രീ; മുഖ്യമന്ത്രി പിണറായി വിജയന് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]