
അടുത്തിടെയാണ് തനിക്ക് ക്യാൻസർ വരാൻ കാരണം അൽഫാമാണെന്ന് കരുതുന്നതായി നടൻ സുധീർ സുകുമാരൻ തുറന്നുപറഞ്ഞത്. അൽഫാമിന്റെ കരിഞ്ഞ ഭാഗം തനിക്ക് ഒരുപാട് ഇഷ്ടമാണ്. കുറേ കഴിച്ചു. എന്നാൽ ഒപ്പം പച്ചക്കറി കഴിച്ചുമില്ല. ഇതാണ് കാരണമെന്നാണ് താൻ സംശയിക്കുന്നത്. അൽഫാം കഴിക്കുന്നവർ പച്ചക്കറി കൂടി കഴിക്കാൻ ശ്രദ്ധിക്കണമെന്നും നടൻ പറഞ്ഞിരുന്നു.
അന്നത്തെ പരാമർശത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. താൻ അൽഫാമിനെതിരെ പറഞ്ഞിട്ടില്ലെന്നും അതിനൊപ്പമുള്ള കരിഞ്ഞ ഭാഗം ആരോഗ്യകരമല്ലെന്നാണ് പറഞ്ഞതെന്നും നടൻ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുടലിനെ ബാധിക്കുന്ന കോളൻ ക്യാൻസർ ആണ് എനിക്ക് വന്നത്. മറ്റ് അസുഖങ്ങളൊന്നുമില്ലായിരുന്നു. പാരമ്പര്യമായി ആർക്കും ക്യാൻസർ ഇല്ല. അങ്ങനെയുള്ള എനിക്ക് ഇത് വരാൻ കാരണം ഭക്ഷണമാണെന്ന തോന്നലുണ്ടായി. ബോഡി ബിൽഡിംഗ് ചെയ്യുന്ന സമയത്ത് സ്ഥിരമായി അൽഫാം കഴിച്ചിരുന്നു. അതുകൊണ്ടാണ് കരിഞ്ഞ ഭക്ഷണമായിരിക്കാം കാരണമായതെന്ന് തോന്നിയത്.
പ്രോട്ടീൻ കിട്ടാൻ പകുതി വേവിച്ച ചിക്കൻ കഴിക്കാൻ ട്രെയിനർ പറഞ്ഞിരുന്നു. പക്ഷേ പകുതി വേവിച്ചത് എനിക്കിഷ്ടമല്ല. അതിനാൽ ചാർക്കോളിൻ കയറ്റി കരിച്ച് എടുക്കാൻ പറയും. അങ്ങനെ കരിഞ്ഞ അൽഫാമു ചിക്കൻ ചുട്ടതുമൊക്കെയായിരുന്നുകഴിച്ചത്. ഇറച്ചിയുടെ കൂടെ പച്ചക്കറി കഴിക്കണം. എന്നാൽ ഞാൻ അധികം പച്ചക്കറി കഴിക്കില്ലായിരുന്നു. ഈ അനുഭവമാണ് ഞാൻ പങ്കുവച്ചത്. സ്വയം നിഗമനത്തിലെത്തിയ കാര്യങ്ങളാണ് പറഞ്ഞത്, അല്ലാതെ ഡോക്ടർമാർ പറഞ്ഞതല്ല. ഇത് വിവാദമാക്കേണ്ട കാര്യവുമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിങ്ങൾ വയറ്റത്തടിക്കുമോയെന്ന് ചോദിച്ച് ചില ഹോട്ടലുകാർ വിളിച്ചിരുന്നു. അൽഫാം കഴിച്ചാൽ ക്യാൻസർ വരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്കിപ്പോഴും അൽഫാം ഇഷ്ടമാണ്. കഴിക്കുകയും ചെയ്യും. പക്ഷേ അത് വൃത്തിയായി പാകം ചെയ്ത് കരിക്കാതെ കഴിക്കണമെന്ന് മാത്രമാണ് പറഞ്ഞത്.’- അദ്ദേഹം വ്യക്തമാക്കി.