
ബാഴ്സലോണ: മാർച്ച് 2ന് ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2025ൽ ആഗോളതലത്തിൽ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണായ ഷവോമി 15 അൾട്ര (Xiaomi 15 Ultra) പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ സ്മാർട്ട്ഫോണിന്റെ റെൻഡറുകൾ ഹാന്‍ഡ്സെറ്റ് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുന്നതിന് മുമ്പുതന്നെ ചോർന്നു. ഫോണിന്റെ രണ്ട്-ടോൺ ഡിസൈൻ കാണിക്കുന്ന റെൻഡറുകളും സ്പെസിഫിക്കേഷനുകളുമാണ് ഇന്റര്‍നെറ്റില്‍ ചോർന്നത്. ഷവോമി 15 അൾട്ര സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ലൈക്ക ബ്രാൻഡഡ് ക്യാമറകളും ഇതിൽ ഉൾപ്പെടും.
ചോർന്ന റെൻഡറുകളിൽ ഷവോമി 15 അൾട്ര രണ്ട് നിറങ്ങളിൽ കാണപ്പെടുന്നു. കറുപ്പും വെളുപ്പും. പിൻ പാനലിൽ സ്ലീക്ക് ഗ്ലാസ് ഫിനിഷുണ്ട്, അതേസമയം ലെയ്കയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പതിപ്പിന് ഒരു കൂൾ വീഗൻ ലെതർ ബാക്ക് ലഭിക്കുന്നു. മൈക്രോ-കർവ്ഡ് അരികുകളുള്ള ഒരു ഫ്ലാറ്റ് സ്ക്രീനും ഫോണിൽ ഉണ്ടായിരിക്കുമെന്ന് തോന്നുന്നു, ഇത് പ്രീമിയം അനുഭവം നൽകുന്നു.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ആയിരിക്കും ഷവോമി 15 അൾട്രയുടെ കരുത്ത്. ഇതിന് സാറ്റലൈറ്റ് കണക്റ്റിവിറ്റിയും 2കെ ക്വാഡ്-കർവ്ഡ് ഡിസ്പ്ലേയും ഉണ്ടായിരിക്കും. 16 ജിബി റാം + 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ഷവോമി 15 അൾട്ര പുറത്തിറക്കുമെന്ന് പറയപ്പെടുന്നു. ഫോൺ കറുപ്പ്, വെള്ള, സിൽവർ നിറങ്ങളിൽ ലഭ്യമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഷവോമി 15 അൾട്രയിൽ 50 എംപി 1/2.51-ഇഞ്ച് സോണി ഐഎംഎക്സ്858 സെൻസർ, 70എംഎം 3X ടെലിഫോട്ടോ ക്യാമറ, ടെലിഫോട്ടോ മാക്രോ ഫംഗ്ഷനെ പിന്തുണയ്ക്കുന്ന ഡ്യുവൽ ടെലിഫോട്ടോ ലെൻസുകൾ എന്നിവ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 1 ഇഞ്ച് എല്‍വൈറ്റി-900 സെൻസറുള്ള 50 എംപി പ്രധാന ക്യാമറ, 200 എംപി 4.3X പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, ലെയ്ക സമ്മിലക്സ് ലെൻസുള്ള 50 എംപി അൾട്രാ-വൈഡ് ക്യാമറ തുടങ്ങിയവയുടെ സാധ്യതയെക്കുറിച്ചും റിപ്പോർട്ടുകൾ ഉണ്ട്.
6,000 എംഎഎച്ച് ബാറ്ററിയാണ് ഷവോമി 15 അൾട്രയില്‍ പ്രതീക്ഷിക്കുന്നത്. ഇത് മുമ്പത്തെ 5,300mAhൽ നിന്നും കൂടുതലാണ്. കൂടാതെ 90 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗും 50 വാട്സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കും. ഒപ്പം ഷവോമി 15 പ്രോ പോലെ 2കെ ക്വാഡ്-കർവ്ഡ് സ്ക്രീൻ ഇതിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഉയർന്ന പ്രകടനമുള്ള ഗെയിമിംഗിനും മൾട്ടി ടാസ്കിംഗിനും ഈ ഫോൺ അനുയോജ്യമാകും. വലിയ സ്റ്റോറേജും ശക്തമായ പ്രൊസസറും ഉള്ളതിനാൽ വിപണിയിലെ ഐഫോണിന്റെയും സാംസങ്ങിന്റെയുംയും മുൻനിര മോഡലുകളുമായി മത്സരിക്കാൻ ഈ ഫോണിന് കഴിയും.
Read more: ഒരു ചെറിയ പവര്‍ബാങ്ക്; വൺപ്ലസ് 13 മിനി വരുന്നത് വമ്പൻ ബാറ്ററി ശേഷിയുമായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]