
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നാലു വിക്കറ്റ് നഷ്ടം. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ കേരളം 69 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെന്ന നിലയിലാണ്. 51 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന് ബേബിയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അസറുദ്ദീനും ക്രീസില്‍.
30 റണ്‍സ് വീതമെടുത്ത അക്ഷയ് ചന്ദ്രന്റെയും രോഹന് കുന്നുമ്മലിന്റെയും ജലജ് സക്സേനയുടെയും 10 റണ്‍സെടുത്ത വരുണ്‍ നായനാരുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹനും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് 60 റണ്‍സടിച്ച് കേരളത്തിന് നല്ല തുടക്കമിട്ടിരുന്നു. 71 പന്തില്‍ 30 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന് റണ്ണൗട്ടായത് കേരളത്തിന് തിരിച്ചടിയായി.
പിന്നാലെ 68 പന്തില്‍ 30 റണ്‍സെടുത്ത രോഹന് കുന്നുമ്മലിനെ രവി ബിഷ്ണോയ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ വരുണ്‍ നായനാര്‍ക്കും പിടിച്ചു നില്ക്കാനായില്ല. 55 പന്തില്‍ 10 റണ്‍സെടുത്ത വരുണ്‍ നായനാരെ പ്രീയാജിത്സിംഗ് ജഡേജ പുറത്താക്കി. 86-3 എന്ന നിലയില്‍ പതറിയ കേരളത്തെ നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി. എന്നാല്‍ ആദ്യ ദിനം ചായക്ക് മുമ്പ് 83 പന്തില്‍ 30 റണ്‍സെടുത്ത ജലജ് സക്സേനയെ നാഗ്വസ്വാല പുറത്താക്കിയത് കേരളത്തി് തിരിച്ചടിയായി.
നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്.ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇന്ന് കേരളത്തിനായി ഇറങ്ങി.
‘എനിക്ക് പിആര്‍ ടീമില്ല, എന്റെ ഒരേയൊരു പിആര്‍ എന്റെ കളിയാണ്’, തുറന്നു പറഞ്ഞ് അജിങ്ക്യാ രഹാനെ
ഗുജറാത്ത് പ്ലേയിംഗ് ഇലവൻ: പ്രിയങ്ക് പഞ്ചാൽ, ആര്യ ദേശായി, സിദ്ധാർത്ഥ് ദേശായി, മനൻ ഹിംഗ്രാജിയ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ, ചിന്തൻ ഗജ(ക്യാപ്റ്റൻ), വിശാൽ ജയ്സ്വാൾ, രവി ബിഷ്നോയ്, അർസൻ നാഗ്വാസ്വല്ല, പ്രിയജിത്സിംഗ് ജഡേജ.
കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ, സച്ചിൻ ബേബി(ക്യാപ്റ്റൻ), ജലജ് സക്സേന, വരുൺ നായനാർ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവതെ, എം.ഡി. നിധീഷ്, എന്‍ പി ബേസിൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]