
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സംവിധായകനും നിര്‍മാതാവുമാണ് കരണ്‍ ജോഹര്‍. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും ഉത്തരേന്ത്യയില്‍ വിതരണം ചെയ്തത് കരണ്‍ ജോഹറാണ്. അടുത്തിടെ ഗെയിം ചെയ്ഞ്ചേഴ്സ് എന്ന യുട്യൂബ് ചാനലിനായി കോമള്‍ മെഹ്തയുമായി നടത്തിയ അഭിമുഖത്തില്‍ രാജമൗലി ചിത്രങ്ങളെ കുറിച്ച് കരണ്‍ ജോഹര്‍ തുറന്ന് സംസാരിച്ചു.
സിനിമയില്‍ ലോജിക്കിന്റെ സ്ഥാനം പിന്‍സീറ്റിലേക്ക് മാറ്റിയാല്‍ ആരായിരിക്കും മുന്നിലിരിക്കുക എന്ന ചോദ്യത്തിന് മറുപടി നല്‍കിയപ്പോഴാണ് കരണ്‍ ജോഹര്‍ രാജമൗലിയുടെ ആര്.ആര്.ആര് എന്ന ചിത്രത്തെ പരാമര്‍ശിച്ചത്. ആര്.ആര്.ആറിന് പുറമെ അനിമലും ഗദറുമെല്ലാം ഇത്തരത്തില്‍ ലോജിക്ക് ഇല്ലാത ചിത്രങ്ങളാണെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ ഹിറ്റാകുന്നതിന് കാരണം സംവിധായകന്റെ ബോധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സംവിധായകന് ബോധ്യം വളരെ പ്രധാനമാണെന്നും ബോധ്യമുണ്ടെങ്കില്‍ യുക്തിക്ക് സ്ഥാനമുണ്ടാകില്ലെന്നും കരണ്‍ ജോഹര്‍ പറയുന്നു. ‘രാജമൗലിയുടെ ചിത്രങ്ങളില്‍ എവിടെയാണ് നിങ്ങള്‍ക്ക് ലോജിക്ക് കണ്ടെത്താനാകുക?. ആ സിനിമകളിലെല്ലാം സംവിധായകന്റെ ബോധ്യം മാത്രമേ കാണാനാകു. ആ ബോധ്യം മുന്നില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ നിങ്ങളെ വിശ്വസിക്കും. അവരെ വിശ്വസിപ്പിക്കലാണ് ഒരു സംവിധായകന്റെ കഴിവ്.’-കരണ്‍ ജോഹര്‍ വ്യക്തമാക്കി.
സണ്ണി ഡിയോള്‍ നായകനായെത്തിയ ഗദര്‍ എന്ന ചിത്രത്തെ കുറിച്ചും കരണ്‍ സംസാരിച്ചു. ഒരാള്‍ 1000 പേരെ ഹാന്‍ഡ് പമ്പ് ഉപയോഗിച്ച് അടിച്ചോടിക്കുന്നത് കാണിച്ചത് ബോധ്യം കൊണ്ടാണ്. സണ്ണി ഡിയോളിന് അത് ചെയ്യാനാകുമെന്ന് സംവിധായകന് എന്ന നിലയില്‍ അനില്‍ ശര്‍മ വിശ്വസിക്കുന്നു. അതിനാല്‍ പ്രേക്ഷകരും അത് വിശ്വസിക്കുന്നു.
ആളുകള്‍ ഇത് വിശ്വസിക്കുമോ, ലോജിക്ക് ഇല്ലല്ലോ എന്നെല്ലാം സ്വയം സംശയിച്ചാല്‍ പ്രേക്ഷകരും ലോജിക്കിനെ കുറിച്ച് കൂടുതല്‍ ആലോചിക്കും. അതൊരിക്കലും സിനിമയെ സഹായിക്കില്ലെന്നും കരണ്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]