
സിനിമാതാരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ പോര് മുറുകുന്നതിനിടെ പ്രതികരണവുമായി കവിയും സംവിധായകനും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പി. എല്ലാ തൊഴില്‍ മേഖലയിലും പണം മുടക്കുന്നവന് മുതലാളിയും തൊഴില്‍ ചെയ്ത് പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണെന്നും എന്നാല്‍ സിനിമയില്‍ സ്ഥിതി വിപരീതമാണെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്രീകുമാരന്‍ തമ്പി പറയുന്നു.
കോടികള്‍ കൊടുക്കണം, അതിനൊപ്പം കാലും പിടിക്കണം എന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കവി എന്ന നിലയിലോ സംവിധായകന് എന്ന നിലയിലോ അല്ല താന്‍ ഈ കുറിപ്പ് പങ്കുവെയ്ക്കുന്നതെന്നും മറിച്ച് നിരവധി സിനിമകള്‍ നിര്‍മിച്ച് ധനനഷ്ടവും അവഹേളനവും സഹിച്ച ഒരു നിര്‍മാതാവ് എന്ന നിലയിലാണെന്നും അദ്ദേഹം കുറിച്ചു.
‘ഒരു സിനിമയിലെ നായികയേയും സാങ്കേതിക വിദഗ്ധരേയും തീരുമാനിക്കുന്നതുപോലും താരങ്ങളുടെ ഇഷ്ടം നോക്കിയാണ്. അഭിനേതാക്കാള്‍ ഒരിക്കലും സിനിമ നിര്‍മിക്കരുതെന്ന് ഞാന്‍ പറയില്ല. അവരും നിര്‍മാണരംഗത്തേക്ക് വരണം. എന്നാലേ നിര്‍മാതാവിന്റെ അവസ്ഥ അവര്‍ മനസിലാക്കൂ.’- ശ്രീകുമാരന്‍ തമ്പി കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]