
ഹിന്ദി, തെലുഗു ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്വേത ബസു പ്രസാദ്. 2002-ല്‍ മക്ദീ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്വേത ബസു ഇതിനോടകം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതത്തിനിടെയുണ്ടായ ഒരു മോശം അനുഭവം വിവരിച്ചിരിക്കുകയാണ് താരം. ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിലായിരുന്നു ശ്വേതയുടെ വെളിപ്പെടുത്തല്‍.
ശരീരഭംഗിയുടെയോ രൂപത്തിന്റെയോ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്നായിരുന്നു ശ്വേതയോടുള്ള ചോദ്യം. രൂപത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ഉയരത്തിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു ശ്വേതയുടെ മറുപടി.
“ഒരു തെലുഗു ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് എന്റെ ഉയരത്തിന്റെ പേരില്‍ എല്ലാവരും എന്നെ പരിഹസിച്ചത്. കാരണം നായകന് ആറടിയോളം ഉയരമുണ്ടായിരുന്നു. എനിക്ക് ആകട്ടെ അഞ്ചടി രണ്ടിഞ്ചും മാത്രം”- ശ്വേത ബസു പറഞ്ഞു.
നായകന് ഉയരം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും തെലുഗു ഭാഷ വശമില്ലായിരുന്നുവെന്നും അതിനാല്‍ കൂടുതല്‍ റീടേക്കുകള്‍ വേണ്ടിവന്നുവെന്നും ശ്വേത ബസു കൂട്ടിച്ചേര്‍ത്തു. തനിക്കും തെലുഗു വശമായിരുന്നില്ലെന്നും എന്നാല്‍ വേഗത്തില്‍ ഭാഷ കൈകാര്യം ചെയ്യാന്‍ പറ്റിയെന്നും ശ്വേത വ്യക്തമാക്കി.
2008-ല്‍ കൊത്ത ബംഗരു ലോകം എന്ന ചിത്രത്തിലൂടെയാണ് തെലുഗില്‍ ശ്വേത ബസു പ്രസാദ് അരങ്ങേറ്റം കുറിക്കുന്നത്. 2016-ല്‍ വിജേത എന്ന തെലുഗു ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ശ്വേത ബസു പ്രത്യക്ഷപ്പെട്ടത്. ശ്വേതയുടെ ജിയോ ഹോട്ട്സ്റ്റാര്‍ ഹിന്ദി സീരിസായ യൂപ്സ് അബ് ക്യാ ഫെബ്രുവരി 20 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]