
സ്വന്തം ലേഖകൻ
അഞ്ചല്‍: നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ സ്ത്രീ എക്സൈസ് പിടിയില്‍. അലയമണ്‍ മടവൂര്‍കോണം നിഷാ മന്‍സിലില്‍ ഷാഹിദയാണ് എക്സൈസിന്റെ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും 1.7 കിലോ കഞ്ചാവും അധികൃതര്‍ കണ്ടെടുത്തു. തിരുവനന്തപുരത്തു നിന്നും എത്തിച്ച കഞ്ചാവ് അഞ്ചല്‍ പുനലൂര്‍ ഭാഗങ്ങളില്‍ എത്തിച്ച് വില്പന നടത്തുന്നതിനായി ചെറു പൊതികളിലാക്കവെയാണ് ഷാഹിദ പിടിയിലായത്.
ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ലഹരി കടത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഷാഹിദ. നിരവധി തവണ ഇവര്‍ പിടിയിലാവുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വില്പന തുടരുകയാണ് ഇവരുടെ പതിവ്.
പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സുദേവന്, പ്രിവന്റിവ് ഓഫീസര്‍മാരായ എ. അന്‍സാര്‍, കെ.പി ശ്രീകുമാര്‍, ബി പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനിഷ് അര്‍ക്കജ്, ഹരിലാല്‍, റോബി, രാജ്മോഹന്‍, ഡ്രൈവര്‍ രജീഷ് ലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവുമായി ഷാഹിദയെ പിടികൂടുന്നത്. പിന്നീട് ഇവരെ മേല്‍നടപടികള്‍ക്കായി അഞ്ചല്‍ എക്സൈസ് അധികൃതര്‍ക്ക് കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]