
തിരുവനന്തപുരം: രണ്ട് ദിവസത്തെ വിശ്രമത്തിനുശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ വർദ്ധിച്ച് 63,520 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,940 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,662 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വർണ വിലയിൽ മാറ്റം സംഭവിച്ചിരുന്നില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 63,120 രൂപയായിരുന്നു.
പുതുവർഷം ആരംഭിച്ചതോടെ സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ രീതിയിലുളള മാറ്റങ്ങളാണ് സംഭവിച്ചത്. ഫെബ്രുവരി 11ന് ഒരു പവൻ സ്വർണത്തിന്റെ വില 64,000 കടന്നിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയ സ്വർണനിരക്കിനെക്കാൾ വലുതായിരുന്നു അത്. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായിരുന്നു.
പവൻ വില പുതിയ ഉയരങ്ങൾ കീഴടക്കി കുതിച്ചതോടെ കേരളത്തിൽ സ്വർണ പണയ വിപണി ചരിത്ര മുന്നേറ്റം നടത്തുന്നു. ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും സ്വർണ പണയ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപത് മാസക്കാലയളവിൽ ബാങ്കുകളുടെ സ്വർണ വായ്പകൾ 71.3 ശതമാനം വർദ്ധിച്ച് 1.72 ലക്ഷം കോടി രൂപയായി ഉയർന്നു.
ഈടില്ലാ വായ്പകളുടെ വിതരണത്തിന് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സ്വർണ പണയത്തിന് താൽപര്യം വർദ്ധിപ്പിക്കുകയാണ്. നടപടിക്രമങ്ങളുടെ സങ്കീർണതകളിലല്ലാതെ അതിവേഗം വായ്പ വിതരണം സാദ്ധ്യമാക്കാനാകുന്നതാണ് ഉപഭോക്താക്കൾക്കൊപ്പം ബാങ്കുകൾക്കും സ്വർണ പണയത്തിനോട് പ്രിയം കൂട്ടുന്നത്. വ്യക്തിഗത വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ പണയങ്ങളിൽ കിട്ടാക്കടങ്ങൾ താരതമ്യേന കുറവാണെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു. വില കുത്തനെ കൂടിയതോടെ സ്വർണ വായ്പകൾ പുതുക്കുമ്പോൾ അധിക തുക ലഭിക്കുന്നതും ഉപഭോക്താക്കൾക്ക് അനുഗ്രഹമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നത്തെ വെളളിവില
സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒരു ഗ്രാം വെളളിയുടെ വില 108 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 108,000 രൂപയുമാണ്.