
ബോഡിവുഡില്‍ ഷാരൂഖ് ഖാന് നിറഞ്ഞുനില്ക്കാന് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട കിങ് ഖാന്. ഷാരൂഖ് ഖാനെ സ്ക്രീനില്‍ കാണാനായി മാത്രം ആളുകള്‍ തിയേറ്ററുകളിലേക്ക് ഒഴുകിയെത്താറുണ്ട്. ലോകമെമ്പാടും വലിയ ആരാധകനിരയാണ് താരത്തിനുള്ളത്. എണ്ണിയാലൊടുങ്ങാത്ത ബോക്സോഫീസ് ഹിറ്റുകളും ഷാരൂഖിന്റെ താരമൂല്യത്തെ തുറന്നുകാട്ടുന്നു.
ഷാരൂഖ് ഖാന്റെ ബോക്സോഫീസ് ഹിറ്റുകളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ചിത്രമാണ് 2014 ല്‍ പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയര്‍. കോമഡിയും പാട്ടുകളുമുള്പ്പെടെ ഒരു മുഴുനീള പാക്കേജ്. ആരാധകര്‍ക്ക് അക്ഷരാര്‍ഥത്തില്‍ വിരുന്നൊരുക്കിയ ചിത്രം ബോക്സോഫീസില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി. എന്നാല്‍ എട്ടോളം താരങ്ങളെ ചിത്രത്തിലെ വിവിധ വേഷങ്ങള്‍ക്കായി സമീപിച്ചിരുന്നു. ഡേറ്റ് നല്‍കുന്നതടക്കമുള്ള ബുദ്ധിമുട്ടുകള്‍ കാരണം താരങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാകുകയായിരുന്നു.
ഷാരൂഖിന് പുറമേ ദീപിക പദുക്കോണ്‍, സോനു സൂദ്, അഭിഷേക് ബച്ചന്, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സംവിധായക ഫറാ ഖാന് പ്രിയങ്ക ചോപ്രയടക്കമുള്ള സൂപ്പർതാരങ്ങളെ ചിത്രത്തിലുള്പ്പെടാന് ആഗ്രഹിച്ചിരുന്നു. സിനിമക്ക് ഡേറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം പ്രിയങ്ക സിനിമയുടെ ഭാഗമായില്ല. ഐശ്വര്യ റായ്, സൊനാക്ഷി സിന്‍ഹ, അസിന്, പരിനീതി ചോപ്ര, കത്രീന കൈഫ് എന്നിവരെയെല്ലാം സിനിമയ്ക്കായി സമീപിച്ചെങ്കിലും ആർക്കും ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചില്ല. സോനു സൂദ് അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി ഫറാ ഖാന് ആദ്യം സമീപിച്ചത് ജോണ്‍ എബ്രഹാം, പൃഥ്വിരാജ് എന്നിവരെയായിരുന്നു. എന്നാല്‍ അവര്‍ക്കും ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖിന്റെ ഭാര്യയായ ഗൗരി ഖാനാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. വന്‍ ഹിറ്റായ ചിത്രം ലോകമെമ്പാടും 397 കോടിയോളം രൂപ നേടി. 150- കോടിയായിരുന്നു ചിത്രത്തിന്റെ മുടക്കുമുതല്‍. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]