
പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം ദാലി ധനഞ്ജയ വിവാഹിതനായി. ഡോക്ടറായ ധന്യതാ ഗൗരക്ലറാണ് വധു. മൈസൂരുവില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹചടങ്ങിന്റെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വിവാഹസത്കാരത്തില്‍ കന്നഡ, തെലുഗു സിനിമകളിലെ പ്രമുഖ താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
കന്നഡ, തെലുഗു സിനിമകളില്‍ ശ്രദ്ധേയനായ താരമാണ് ദാലി ധനഞ്ജയ. സിനിമ നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. 2013-ല്‍ ‘ഡയറക്ടേഴ്സ് സ്പെഷ്യല്‍’ എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. അല്ലു അര്ജുന് നായകനായ ‘പുഷ്പ ദി റൈസി’ലും ‘പുഷ്പ 2: ദി റൂളി’ലും ജാലി റെഡ്ഡി എന്ന കഥാപാത്രത്തിലൂടെ ധനഞ്ജയ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്നഡ ചിത്രമായ ‘ഉത്തരകാണ്ഡ’യാണ് നടന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
ദാലി ധനഞ്ജയും ധന്യതയും ഒരുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രദുര്‍ഗ സ്വദേശിയായ ധന്യത ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ജോലിചെയ്തുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]