
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നടിയാണ് മാലാ പാര്‍വതി. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുഗു, ഹിന്ദി സിനിമകളിലും അവര്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. തന്റെ പുതിയ അഭിമുഖത്തില്‍ എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായരെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ നടി. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യില്‍ അഭിനയിച്ച മാലാ പാര്‍വതിയെ എം.ടി. പ്രശംസിച്ചതിനെ പറ്റിയും നടി ശാരദയ്ക്ക് എം.ടി. തന്നെ പരിചയപ്പെടുത്തി കൊടുത്തതും ‘ഗൃഹലക്ഷ്മി’ക്ക് നല്കിയ അഭിമുഖത്തില്‍ മാലാ പാര്‍വതി പങ്കുവെച്ചു.
‘നീലത്താമര’ കണ്ടിട്ട് എം.ടി. സാര്‍ എന്നോട് പറഞ്ഞു: ‘എനിക്ക് കുഞ്ഞിമാളുവിന്റെ ദുഃഖവും സങ്കടവുമൊക്കെ അറിയാമായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന്റെ സ്തോഭം എനിക്ക് കാട്ടിത്തന്നത് വലിയ കുഞ്ഞിമാളുവാണ്. പാര്‍വതിയാണ്’ എന്ന്, ജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡ് ആ വാക്കുകളാണ്. പിന്നീട് തിരുവനന്തപുരത്ത് ‘ഹേ’ ഫെസ്റ്റിവലിലേക്ക് ഞാനാണ് അദ്ദേഹത്തെ ക്ഷണിച്ചത്. പരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ പാര്‍വതി വിളിച്ചതുകൊണ്ടാണ് ഞാന്‍ വന്നതെന്ന് അദ്ദേഹം പറയുകയും ചെയ്തു.
‘ഗൃഹലക്ഷ്മി’യുടെ കവര്‍ പേജ്
ഒ.എന്‍.വി സാറിന് ജ്ഞാനപീഠം ലഭിച്ചപ്പോള്‍ തിരുവനന്തപുരത്ത് നടത്തിയ അനുമോദന സമ്മേളനത്തില്‍ ജയപ്രഭ എന്ന തെലുഗു കവി വന്നിരുന്നു. അവര്‍ക്ക് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകണമെന്ന് പറഞ്ഞു. ആ ചുമതല എനിക്കായിരുന്നു. ഹോട്ടലില്‍ കാണാന്‍ ചെന്നപ്പോള്‍ ജയപ്രഭ എം.ടി. സാറിനോട് സംസാരിക്കുകയായിരുന്നു. എന്നെ കണ്ട ഉടന്‍ ‘പാര്‍വതി അല്ലേ, അകത്ത് വരൂ’ എന്ന് എം.ടി സാര്‍ പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറഞ്ഞു. പിറ്റേന്ന് രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് അവര്‍ക്കൊപ്പം കസവുമുണ്ടും ദേഹത്ത് ഒരു ഷാളുമൊക്കെ ഇട്ട് എം.ടി സാറും വന്നു.
എന്റെ കൈയില്‍ പിടിച്ച് അദ്ദേഹം ക്ഷേത്രത്തില്‍നിന്ന് തിരിച്ചിറങ്ങുകയാണ്. അപ്പോള്‍ നടി ശാരദച്ചേച്ചി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയാണ്. സാറിനെ കണ്ടതും അവര്‍ കാല് തൊട്ടുതൊഴുതു. ”ഇത് പാര്‍വതി, വലിയ നടിയാണ് കേട്ടോ…’ അദ്ദേഹം എന്നെ ശാരദച്ചേച്ചിക്ക് പരിചയപ്പെടുത്തി. ഞാന്‍ അന്തംവിട്ടുപോയി. എന്നില്‍ ഒരു നല്ല നടിയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു എന്നത് ജീവിതത്തില്‍ കിട്ടിയ വലിയ സന്തോഷമായിരുന്നു, മാലാ പാര്‍വതി പറഞ്ഞു.
ഗൃഹലക്ഷ്മി
₹ 40
Buy Now
#pc_173966 .productImage{width:100%;max-width:186px;height:120px;text-align:center}
#pc_173966 .btn-prod-1{margin-bottom:10px;}
#pc_173966 .productCardDetails p{padding-top:5px !important}
@media screen and (max-width: 575px) {
#pc_173966 {flex-direction:column !important;}
#pc_173966 .productImage{height:212px;margin-bottom:15px}
}
ഗൃഹലക്ഷ്മിയുടെ ഏറ്റവും പുതിയ പതിപ്പ് വാങ്ങാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]