
ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിവേഴ്സ് സൂപ്പര്‍ഹീറോ സിനിമയുമായി നിവിന്‍ പോളി. ആദിത്യന് ചന്ദ്രശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘മള്‍ട്ടിവേഴ്സ് മന്മഥന്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പുറത്തിറക്കി.കോമഡി ആക്ഷന്‍ ഫാന്റസി എന്റെര്‍ടെയ്നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
നവാഗതരായ അനന്ദു എസ്. രാജും നിതിരാജും ചേര്‍ന്നാണ് സഹ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രിയേറ്റീവ് കൊളാബ്രേഷന് അനീഷ് രാജശേഖരന്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മേക്ക്ഓവറിനു ശേഷമുള്ള നിവിന്‍ പോളിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ പുറത്തിറങ്ങിയ പോസ്റ്റര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]