
ന്യൂഡൽഹി: പ്രണയദിനത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേറിട്ട സമ്മാനം കൊടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായ ഒട്ടനവധിയാളുകളുണ്ട്. അക്കൂട്ടത്തിൽ മറ്റൊരു യുവതിയും യുവാവും എത്തിയിരിക്കുകയാണ്. ഇവിടെ മുൻകാമുകനായ യഷ് സാവന്തിന് വേറിട്ട സമ്മാനം കൊടുത്ത ഗുരുഗ്രാം സ്വദേശിയായ ആയുഷി റാവത്താണ് താരം. യുവതി കൊടുത്ത സമ്മാനം എന്താണെന്നറിയാമോ? നൂറ് പെട്ടികളിലായുളള പിസയാണ് യുവതി മുൻകാമുകന് നൽകിയിരിക്കുന്നത്. അതിനൊരു ട്വിസ്റ്റ് കൂടിയുണ്ട്.
ആയുഷി, യുവാവിന്റെ മേൽവിലാസത്തിലേക്കാണ് പിസകൾ ഓൺലൈനായി ഓർഡർ ചെയ്തിരുന്നത്. പക്ഷെ പണം അടച്ചിരുന്നില്ല. പകരം ക്യാഷ് ഓൺ ഡെലിവറി എന്ന ഓപ്ഷനായിരുന്നു തിരഞ്ഞെടുത്തത്. ഓർഡർ ചെയ്ത് മിനിട്ടുകൾക്കകം തന്നെ ഡെലിവറി ബോയ് പിസകൾ യഷിന്റെ താമസസ്ഥലത്ത് എത്തിച്ചു. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നൂറ് പെട്ടികളിലായുളള പിസകളും കൊണ്ട് വാതിൽക്കൽ നിൽക്കുന്ന ഡെലിവറി ബോയിയുടെ ചിത്രങ്ങളാണ് അവ.
ഇതോടെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ ചോദിക്കുന്നത് ഇങ്ങനെ, ബ്രേക്ക് അപ്പ് ആയതിനുളള പ്രതികാരമാണോ, യുവാവ് ഓർഡർ ചെയ്തത് അല്ലെന്ന് പറഞ്ഞാൽ മതിയല്ലോ? അതോ പ്രാങ്കാണോ? മാർക്കറ്റിംഗ് തന്ത്രമായിരിക്കും എന്നിങ്ങനെയുളള പ്രതികരണങ്ങൾ വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതിനിടയിൽ തന്നെ തന്റെ പ്രിയപ്പെട്ടവർക്ക് രസകരമായ സമ്മാനങ്ങൾ കൊടുത്ത് നിരവധി യുവാക്കൾ സോഷ്യൽ മീഡിയയിൽ താരങ്ങളായിട്ടുണ്ട്. ലക്ഷങ്ങൾ വിലമതിപ്പുളള റോസാപ്പൂക്കൾ കാമുകിക്ക് അയച്ച് കൊടുത്ത യുവാവിന്റെ ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.