സ്വന്തം ലേഖിക
കൊച്ചി: റെയ്ഡിനിടെ എക്സൈസ് സംഘത്തിന് നേരേ തോക്കുചൂണ്ടി രക്ഷപെട്ട ചിഞ്ചു മാത്യുവിനെ പിടികൂടിയതിന് പിന്നാലെ ഇയാളുടെ സഹായി സീനയും അറസ്റ്റിലായി.
ഇടപ്പള്ളി സ്വദേശിനിയായ ഇരുപത്താറുകാരിയാണ് ചിഞ്ചു മാത്യുവിന്റെ മയക്കുമരുന്ന് ഇടപാടിലെ പങ്കാളി. എക്സൈസിനെ ആക്രമിച്ച് രക്ഷപെട്ട ഇയാള്‍ക്ക് ഒളിവില്‍ കഴിയാനുള്ള സൗകര്യം ചെയ്തുകൊടുത്തതും സീനയായിരുന്നു.
ചിഞ്ചു മാത്യു താമസിച്ച ഫ്ളാറ്റില്‍നിന്ന് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ മാറ്റാന്‍ എത്തിയപ്പോഴാണ് സീന പിടിയിലായത്. കാലിഫോര്‍ണിയ 9 വിഭാഗത്തില്‍പ്പെട്ട 100 എല്‍.എസ്.ഡി സ്റ്റാമ്പുകളും ഇതിന് വീര്യംകൂട്ടുന്നതിനായി ഉപയോഗിക്കുന്ന ലൈസര്‍ജിക്ക് ആസിഡ് അടങ്ങിയ അതിമാരകമായ ആംപ്യൂളുകളും 100 ഗ്രാം യെല്ലോമെത്തും ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തു.
ആദ്യമായാണ് കാലിഫോര്‍ണിയ 9 വിഭാഗത്തില്‍പ്പെട്ട എല്‍.എസ്.ഡി സ്റ്റാമ്പ് ഇത്രയധികം പിടികൂടുന്നത്.
മയക്കുമരുന്ന് ഇടപാടില്‍ ഇവരുടെ കൂട്ടാളികളായ ക്വട്ടേഷന്‍ ക്രിമിനല്‍ ബന്ധമുള്ളവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അസി. കമ്മീഷണര്‍ ബി. ടെനിമോന് പറഞ്ഞു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
The post ചിഞ്ചു മാത്യുവും സീനയും നടത്തിയത് അപൂര്‍വ മയക്കുമരുന്നിന്റെ ഇടപാട്; കൂട്ടാളികളായുള്ളത് ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങളും; വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]