
‘വിണ്ണൈത്താണ്ടി വരുവായ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ‘ഏക് ദിവാന ഥാ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടനാണ് പ്രതീക് ബബ്ബര്‍. നടി സ്മിത പാട്ടിലിന്റെയും നടന് രാജ് ബബ്ബാറിന്റെയും മകനാണ് അദ്ദേഹം. പ്രസവത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു സ്മിത പാട്ടിലിന്റെ മരണം. അതിന് ശേഷം സ്മിത പാട്ടിലിന്റെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ് പ്രതീക് വളര്‍ന്നത്.
കഴിഞ്ഞ ദിവസമാണ് പ്രതീക് ബബ്ബാര്‍ വിവാഹിതനായത്. പ്രിയ ബാനര്‍ജിയാണ് വധു. പിതാവ് രാജ് ബബ്ബാറും അര്‍ധസഹോദരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. രാജ് ബബ്ബാറിന്റെ രണ്ടാം ഭാര്യയായിരുന്നു സ്മിത പാട്ടില്‍. നടി നാദിറാ ബബ്ബാറാണ് ആദ്യഭാര്യ. സ്മിത പാട്ടിലുമായുള്ള പ്രണയത്തിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും രാജ് ബബ്ബാറും നാദിറ ബബ്ബാറും വിവാഹമോചിതരായില്ല.
രാജ് ബബ്ബാറിന്റെ നാദിറയുടെയും മക്കളായ ആര്യ ബബ്ബാര്‍, ജൂഹി ബബ്ബാര്‍ എന്നിവരുമായി പ്രതീക് ബബ്ബാര്‍ സൗഹൃദം പുലര്‍ത്തിയിരുന്നു. എന്നാല്‍ വിവാഹത്തിലെ പങ്കെടുക്കാതിരുന്നത് വലിയ ചര്‍ച്ചയായതോടെ പ്രതികരണവുമായി വന്നിരിക്കുകയാണ് ആര്യ ബബ്ബാറും ജൂഹി ബബ്ബാറും. പ്രതീക് തങ്ങളെ വിവാഹത്തിന് ക്ഷിണിച്ചില്ല എന്നാണ് ആര്യ ബബ്ബാര്‍ പറഞ്ഞത്.
‘എന്റെ സഹോദരന് ഞങ്ങളെ വിവാഹത്തിന് ക്ഷണിച്ചില്ല. കാരണം എന്തെന്ന് അറിയില്ല. ആരോ അദ്ദേഹത്തെ നിന്ത്രിക്കുന്നുണ്ടാകാം. അങ്ങനെ ഒരു സംശയത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. തകര്ന്നുപോകേണ്ടിരുന്ന ഞങ്ങളുടെ കുടുംബത്തെ മാറ്റിയെടുത്തത് അമ്മയാണ്. അവരെ വിളിച്ചില്ലെങ്കിലും സാരമില്ല. രാജ് ബബ്ബാര്‍ പ്രതീകിന്റെ സ്വന്തം പിതാവാണ്. കുറഞ്ഞത് അദ്ദേഹത്തെ എങ്കിലും വിളിക്കാമായിരുന്നു- ആര്യ ബബ്ബാര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സഹോദരന് കുടുംബത്തെ വിവാഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ അതിയായ ദുഖമുണ്ടെന്നാണ് ജൂഹി പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]