![](https://newskerala.net/wp-content/uploads/2025/02/rerelease-1024x576.jpg)
പത്തനംതിട്ട: റീമാസ്റ്റർ ചെയ്ത് റിലീസ് ചെയ്യുന്ന മലയാളം ചിത്രങ്ങൾക്ക് വില്ലനായി ഓൺലൈൻ ഡീഗ്രേഡിങ്. ഒരുകാലത്ത് സിനിമാ ആരാധകർക്കിടയിലുണ്ടായിരുന്ന ഫാൻഫൈറ്റ് പോലെയുള്ളതിന്റെ മറ്റൊരുരീതിയാണ് ഇപ്പോൾ നടക്കുന്നത്. റീ-റിലീസ് ചെയ്യുന്ന സിനിമകളെ മോശമായി ബാധിക്കുന്ന പോസ്റ്റുകൾ ഓൺലൈനിൽ ഷെയർചെയ്യുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങൾ സിനിമകളെ ബാധിച്ചതായി റീ-റിലീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറഞ്ഞു.
തേന്മാവിൻ കൊമ്പത്ത്, ട്വന്റി-ട്വന്റി, രാവണപ്രഭു, ഗോഡ്ഫാദർ തുടങ്ങിയ സിനിമകൾ റീ-റിലീസിന് തയ്യാറാകുന്നുണ്ട്. ഇതിനകം ആറ് മലയാളസിനിമകൾ ഫോർ-കെ റീ റിലീസ് ചെയ്തു.
ശ്രമകരമായ ജോലി
പഴയ സിനിമകൾ റീമാസ്റ്റർ ചെയ്ത് ഫോർ-കെ നിലവാരത്തിൽ തിയേറ്ററിൽ റീ-റിലീസ് ചെയ്യാൻ വലിയ ചെലവും അധ്വാനവും വേണം. ‘ഒരു വടക്കൻ വീരഗാഥ’ ഏറെ സമയമെടുത്ത് റീമാസ്റ്റർ ചെയ്ത ചിത്രമാണ്. ചിത്രത്തിന്റെ മികച്ച പ്രിന്റുകൾ ലഭ്യമല്ലായിരുന്നു. ലാബിൽനിന്ന് ലഭിച്ചതും അല്ലാതെ ലഭിച്ച പ്രിന്റുകളും സംയോജിപ്പിച്ചാണ് ഇപ്പോഴുള്ള പതിപ്പ് തയ്യാറാക്കിയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
പ്രധാന പ്രിന്റിൽ ചിലയിടത്ത് വീഡിയോ നഷ്ടമായി ഓഡിയോ മാത്രമാണുണ്ടായിരുന്നത്.
ഇവിടേക്ക് മറ്റ് പ്രിന്റുകളിൽനിന്നുള്ള വീഡിയോ പ്രേക്ഷകന് ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകാത്തതരത്തിൽ സംയോജിപ്പിച്ചാണ് റീമാസ്റ്ററിങ് പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]