
നടനും തമിഴക വെട്രിക്കഴകം(ടി.വി.കെ.) നേതാവുമായ വിജയ്ക്ക് വൈ-കാറ്റഗറി സുരക്ഷ. രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നാണ് വിവരം.
തമിഴ്നാട്ടില്‍ മാത്രമായിരിക്കും സുരക്ഷനല്‍കുന്നത്. രണ്ട് കമാന്‍ഡോകളടക്കം എട്ട് സായുധസേനാംഗങ്ങള്‍ സുരക്ഷ ഒരുക്കും. തീരുമാനം ബി.ജെ.പി.യുടെ രാഷ്ട്രീയനീക്കമാണെന്ന് അണ്ണാ ഡി.എം.കെ. മുതിര്‍ന്ന നേതാവ് കെ.പി. മുനുസാമി ആരോപിച്ചു.
എന്ത് അടിസ്ഥാനത്തിലാണ് വിജയ്ക്ക് സുരക്ഷ നല്‍ക്കുന്നതെന്ന് അറിയില്ല. സുരക്ഷാഭീഷണിയുണ്ടെങ്കില്‍ സുരക്ഷനല്‍കണം. എന്നാല്‍ ബി.ജെ.പി.യുടെ ചരിത്രം പരിശോധിച്ചാല്‍ വിജയ്യെ സന്തോഷിപ്പിക്കാന്‍ വേണ്ടിയുള്ള നടപടിയാണെന്ന് വ്യക്തമാകുമെന്നും മുനുസാമി പറഞ്ഞു.
വിജയ് പങ്കെടുക്കുന്ന പരിപാടികളില്‍ ആളുകള്‍ വന്‍തോതില്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്.
ടി.വി.കെ.യുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ 10 ലക്ഷത്തോളംപേര്‍ പങ്കെടുത്തിരുന്നു. പിന്നീട് പരന്തൂര്‍ വിമാനത്താവള പദ്ധതിയ്ക്ക് എതിരേ റാലി നടത്തിയപ്പോഴും വന്‍ജനക്കൂട്ടമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]