
കേരളത്തിലെ 2018 ലെ പ്രളയം കേന്ദ്രീകരിച്ച് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന സിനിമ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്.
എന്നാല്‍ ഇപ്പോള്‍ ജൂഡ് ആന്റണിയ്ക്കെതിരെ വിമര്‍ശനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് സിപിഎം. നിസ്സഹായനായ മുഖ്യമന്ത്രിയെ കാണിച്ചു എന്നാണു പ്രധാന വിമര്‍ശനം.
നിസ്സഹായനായ മുഖ്യമന്ത്രിയെ കാണിക്കുന്നു. പ്രളയത്തില്‍ മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചത് പള്ളീലച്ചനല്ല, സര്‍ക്കാരാണ്, സിനിമയില്‍ നിറയെ അര്‍ധസത്യങ്ങളും നുണകളുമാണ്…എന്നൊക്കെയാണ് സിപിഎം വിമര്‍ശനം.
നേരത്തെ പ്രളയം ഉണ്ടായത് ഡാമുകള്‍ തുറന്നുവിട്ടതുകൊണ്ടാണെന്ന് പറഞ്ഞ വ്യക്തിയാണ് ജൂഡ് ആന്റണിയെന്നും എം.എം. മണി മന്ത്രിയായപ്പോള്‍ സ്കൂളില്‍ പോകേണ്ടായിരുന്നു എന്ന കമന്റ് പറഞ്ഞയാളുമാണ് ജൂഡ് ആന്റണിയെന്നുമാണ് ഇടതുപക്ഷത്തിന്റെ കുറ്റപ്പെടുത്തല്‍. അതുപോലെ പ്രളയത്തില്‍ നിരവധി പേരെ രക്ഷിച്ച മത്സ്യത്തൊഴിലാളി പിന്നീട് ഒരു സ്കൂളിന്റെ പൊളിഞ്ഞു വീണ ഓടുകള്‍ മേയുന്നതിനിടയില്‍ കാല്‍വഴുതി വീണ് മരിച്ചതായി ചിത്രീകരിച്ചത് ശരിയായില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]