
ജലത്തില്‍ പ്രത്യേകിച്ചും നദികളിലെ, ശക്തമായ വേട്ടക്കാരാണ് മുതലകള്‍. ഒരു നിമിഷാര്‍ദ്ധം കൊണ്ട് ഇരയെ കടിച്ചെടുത്ത് വെള്ളത്തിലേക്ക് ഊളിയിടാന്‍ പ്രത്യേക കഴിവുള്ളവരാണ് ഇവ. മറ്റ് വന്യമൃഗങ്ങളെക്കാള്‍ അപകടകാരികളായതിനാല്‍ പുലിയെയും സിംഹത്തെയും വളര്‍ത്തുന്നത് പോലെ മുതലകളെ മനുഷ്യന് സാധാരണ വളര്‍ത്താറില്ല.
എന്നാല്‍, മുതലകളെ വളര്‍ത്തുകയും അവയെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ക്രിസ്റ്റഫര്‍ ഗില്ലറ്റ് എന്നയാള്‍ തന്റെ ഇസ്റ്റാഗ്രാം അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോ ഉപഭോക്താക്കളില്‍ ഒരേ സമയം അത്ഭുതവും ആശ്ചര്യവും സൃഷ്ടിച്ചു. മുതലയോടൊപ്പം നീന്തുന്ന ഒരു യുവതിയുടെ വീഡിയോയായിരുന്നു അത്.
@gatorboys_chris എന്ന അക്കൗണ്ടിലൂടെയാണ് ക്രസ്റ്റഫര് വീഡിയോ പങ്കുവച്ചത്. വീഡിയ്ക്കൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു. ‘അന്താരാഷ്ട്ര വനിതാ ദിനാശംസകൾ! കാസ്പറിനൊപ്പം @gabbynikolle നീന്തുന്നു! ഗാബി വർഷങ്ങളായി ചീങ്കണ്ണികളെ നോക്കുന്നു. ശല്യപ്പെടുത്തുന്ന മുതലകളെ ഒരുമിച്ച് രക്ഷിക്കാൻ ഞങ്ങൾക്ക് ഒരു മികച്ച സമയമുണ്ട്!! ഈ വീഡിയോ കഴിഞ്ഞ ആഴ്ച ഗാബി എന്നെ കാസ്പർ ടൂറുകളിൽ സഹായിച്ചപ്പോള്‍ എടുത്തതാണ്. നിങ്ങൾക്ക് എന്നോടും കാസ്പറിനോടും ഒപ്പം നീന്താൻ വരാം ! ” തുടര്‍ന്ന് മുതലകളെ സംരക്ഷിക്കുന്ന ജോലിയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അതോടൊപ്പം അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്നും ക്രസ്റ്റഫര് എഴുതുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]