
ദുബായ്: അടുത്ത ആഴ്ച പാകിസ്ഥാനില്‍ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ വിജയികൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 2017ല്‍ അവസാനം നടന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് സമ്മാനത്തുക ഐസിസി 53 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 59.9 കോടി രൂപയാണ് ചാമ്പ്യൻസ് ട്രോഫിയില്‍ സമ്മാനത്തുകയായി വിതരണം ചെയ്യുക.
ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടുന്ന ടീമിന് 2.24 മില്യണ്‍ ഡോളര്‍(ഏകദേശം 19.45 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. റണ്ണേഴ്സ് അപ്പിന് 1.12 മില്യണ്‍ ഡോളര്‍(ഏകദേശം 9.72 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. സെമിയിലെത്തുന്ന ടീമുകള്‍ക്ക് 5.4 കോടി വീതം സമ്മാനത്തുകയായി ലഭിക്കും അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും എത്തുന്ന ടീമുൃകള്ക്ക് 3 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും എത്തുന്ന ടീമുകള്‍ക്ക് 1.21 കോടി രൂപ സമ്മാനത്തുക ലഭിക്കും. ടൂര്‍ണമെന്റില്‍ പങ്കടുക്കുന്ന എല്ലാ ടീമുകള്‍ക്കും 1.08 കോടി രൂപ സമ്മാനത്തുകയുമുണ്ട്.
ഇതിന് പുറമെ ഓരോ മത്സരത്തിനും ടീമുകള്‍ക്ക് 29 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കമെന്ന് ഐസിസി വ്യക്തമാക്കി. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റ്. നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ ഐസിസി റാങ്കിംഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ മാത്രമാണ് മത്സരിക്കുന്നത്. 2017നുശേഷം നിര്‍ത്തിവെച്ച ചാമ്പ്യൻസ് ട്രോഫി എട്ട് വര്‍ഷത്തിനുശേഷമാണ് ഐസിസി പുനരാരംഭിക്കുന്നത്. മുന്‍ ലോക ചാമ്പ്യൻമാരാ വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ അഫ്ഗാനിസ്ഥാന് ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടിയിരുന്നു.
പാകിസ്ഥാനാണ് വേദിയാവുന്നതെങ്കിലും പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാടിനെത്തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിയില്‍ ഹൈബ്രിഡ് മോഡലിലാണ് നടക്കുക. ഈ മാസം 23നാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]